ജനറല്‍ ലുഓങ് കുഓങ്  എപി
World

ജനറല്‍ ലുഓങ് കുഓങ് വിയറ്റ്‌നാം പ്രസിഡന്റ്

പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാനോയ്: വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും, ഭരണസ്ഥിരത ഉറപ്പു വരുത്തുമെന്നും കുഓങ് പറഞ്ഞു.

നിലവിലെ പ്രസിഡന്റ് ടോ ലാം രാജ്യത്തെ ഏറ്റവും പ്രധാന പദവിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരും. ജൂലൈയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫു ട്രോങ് അന്തരിച്ചതിനെത്തുടര്‍ന്നാണ് ടോ ലാം ചുമതലയേറ്റെടുത്തത്. 2026 വരെയാണ് പുതിയ ഭരണസംവിധാനം.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോ അംഗമാണ് കുഓങ്. പാര്‍ട്ടി തലവന്‍, പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് ചെയര്‍മാന്‍ എന്നീ പദവികള്‍ക്ക് ശേഷമുള്ള അഞ്ചാമത്തെ പദവിയാണ് നേരത്തെ ആര്‍മി ജനറലായ കുഓങ് വഹിച്ചിരുന്നത്. പാര്‍ട്ടി അധ്യക്ഷനാണ് അധികാര കേന്ദ്രമെങ്കിലും, രാജ്യാന്തര വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് പ്രസിഡന്റാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്