ഷാനി ലൂക്ക്/ എക്‌സ് 
World

ജർമൻ സ്വദേശിനിയുടെ ന​ഗ്നയാക്കിയ മ‍ൃതദേഹം തെരുവിലൂടെ വലിച്ചിഴച്ച് ഹമാസ്, 17 വിദേശികൾ ബന്ദികളെന്ന് റിപ്പോർട്ട്

യുവതിയുടെ ന​ഗ്നയാക്കിയ മൃതദേഹം വലിച്ചിഴച്ച് ഹമാസ് സേന

സമകാലിക മലയാളം ഡെസ്ക്

ഹൃദയം നടുക്കുന്ന കാഴ്‌ചകളാണ് യുദ്ധ കലുഷിതമായ ഇസ്രയേലിൽ നിന്നും പുറത്തു വരുന്നത്. ഹമാസിന്റെ ആക്രമണത്തിനെതിരെ ഇസ്രയേലിന്റെ പ്രത്യാക്രമണവും ആരംഭിച്ചു കഴിഞ്ഞു. ഇസ്രയേലികളെ മാത്രമല്ല നിരവധി വിദേശികളെയും ഹമാസ് സായുധ സേന ബന്ദികളാക്കിയിട്ടുണ്ട്.

അതിനിടെയാണ് ഇസ്രയേലിന്റെ തെരുവിലൂടെ ഒരു യുവതിയുടെ നഗ്നയാക്കിയ മൃതദേഹം വലിച്ചിഴച്ച് വാഹനത്തിലിടുന്ന ഹമാസ് സേനയുടെ ദൃശ്യം പുറത്തു വന്നത്. മൃതദേഹം ഇസ്രയേലി സൈനിക സേനാംഗത്തിന്റെതാണെന്നായിരുന്നു ഹമാസിന്റെ വാദം എന്നാൽ മൃതദേഹം ഷാനി ലൂക്ക് എന്ന 24കാരിയായ ജർമൻ പൗരയുടെതാണെന്ന് സ്ഥിരീകരിച്ചു.

മ‍ൃതദേഹം ഷാനി ലൂക്കിന്റേതാണെന്ന് കുടുംബം സ്ഥിരീകരിക്കുന്ന വിഡിയോ ഇപ്പോൾ എക്‌സിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇസ്രയേലിൽ ഒരു സം​ഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് യുവതി. ഞായറാഴ്‌ച മുതൽ യുവതിയെ കാണാതായിരുന്നതായി ബന്ധു ആരോപിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് കര, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെ ഇസ്രയേലിനെ ആക്രമിച്ചത്. ഇരുഭാ​ഗങ്ങളിലായി 500 ഓളം പേർ മരിച്ചെന്നാണ് കണക്ക്. 1,600പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT