തലകീഴായി തൂങ്ങിക്കിടന്ന് തത്തയെ അകത്താക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യം 
World

തലകീഴായി തൂങ്ങിക്കിടന്ന് തത്തയെ അകത്താക്കുന്ന പെരുമ്പാമ്പ്; അമ്പരപ്പിക്കുന്ന ദൃശ്യം

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യം

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ വീടിനു മുകളില്‍ നിന്ന് തലകീഴായി താഴേക്ക് തൂങ്ങിക്കിടന്ന് പിടികൂടിയ തത്തയെ അകത്താക്കുന്ന കൂറ്റന്‍ പെരുമ്പാമ്പിന്റെ ദൃശ്യമാണ് വൈറലാകുന്നത്. 

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യം. കോസ്റ്റല്‍ കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍പ്പെടുന്ന പെരുമ്പാമ്പാണ്  പക്ഷിയെ ഇരയാക്കിയത്. പാമ്പു പിടുത്ത വിദഗ്ധനും സണ്‍ഷൈന്‍ കോസ്റ്റ് സ്‌നേക്ക് ക്യാച്ചേഴ്‌സ് സ്ഥാപകനുമായ സ്റ്റ്യുവര്‍ട്ട് മക്കന്‍സിയാണ് ഈ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ് സ്റ്റ്യുവര്‍ട്ട് മക്കന്‍സി സംഭവസ്ഥലത്തെത്തിയത്. വീടിനു മുകളില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് പിടികൂടിയ ഇരയെ അകത്താക്കുകയായിരുന്നു കൂറ്റന്‍ പെരുമ്പാമ്പ്. 
ഓസ്‌ട്രേലിയയില്‍ സാധാരണയായി കാണപ്പെടുന്ന പാമ്പുകളാണ് കാര്‍പെറ്റ് പൈതണുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT