പ്രതീകാത്മക ചിത്രം 
World

ടോയ്‌ലെറ്റില്‍ വച്ച് പാമ്പു കടിയേറ്റു; ആറ് വയസുകാരിക്ക് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ വച്ച് പാമ്പു കടിയേറ്റ ആറുവയസുകാരി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ വച്ച് പാമ്പു കടിയേറ്റ ആറുവയസുകാരി മരിച്ചു. പാമ്പു കടിയേറ്റതിന് പിന്നാലെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.

അസിര്‍ പ്രവിശ്യയിലാണ് സംഭവം. വീട്ടില്‍ ഇഴഞ്ഞുകയറിയ പാമ്പാണ് കുട്ടിയെ കടിച്ചത്. ടോയ്‌ലെറ്റില്‍ വച്ചാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. ഉടന്‍ തന്നെ അസിര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ഇവിടെ വച്ചാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തില്‍ താമസിക്കുമ്പോള്‍ വീട്ടില്‍ പാമ്പ്  കയറിയത് ഞെട്ടിച്ചതായി വീട്ടുകാര്‍ പറയുന്നു. പാമ്പ് ടോയ്‌ലെറ്റില്‍ കയറിയത് കുട്ടി അറിഞ്ഞിരുന്നില്ല. കടിച്ചത് അണലി ഇനത്തില്‍പ്പെട്ട പാമ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

പണം പിന്‍വലിക്കുന്നതില്‍ സംശയങ്ങള്‍ ഉണ്ടോ?, ഇപിഎഫ്ഒ വാട്‌സ്ആപ്പ് ചാനല്‍ റെഡി; വിശദാംശങ്ങള്‍

'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

ചരിത്രത്തില്‍ ആദ്യമായി മക്കയില്‍ വ്യോമാക്രമണ മുന്നറിയിപ്പ്; ഹൂതി ആക്രമണ ഭീഷണിയിൽ സൗദി അറേബ്യ

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ