ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ചൈനീസ് വന്‍മതിലിനെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രകൃതിദത്ത സംരക്ഷണം ഒരുങ്ങുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയുടെ വടക്കന്‍ അതിര്‍ത്തികളില്‍ നിര്‍മ്മിച്ച വിശാലമായ ഈ കോട്ടകളുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്. 6325 കി.മീ. നീളമുള്ള വന്‍മതിലിന് പ്രകൃതിയാല്‍ സംരക്ഷണം തീര്‍ക്കുന്ന ചില ഘടങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാക്ടീരിയകളും പായലുകളും ലൈക്കണുകളുകളും മണ്ണിന്റെ ഉപരിതലത്തില്‍ വളരുന്ന ബയോക്രസ്റ്റുകള്‍ എന്നറിയപ്പെടുന്ന ജീവികളുമാണ് ഈ കാവലാള്‍ പടകള്‍.
ബെയ്ജിംഗിലെ ചൈന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ ബോ സിയാവോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിന്റെ ഒരു ഭാഗം പരിശോധിച്ചപ്പോള്‍ അതിന്റെ മൂന്നില്‍ രണ്ട് ഭാഗവും ബയോക്രസ്റ്റുകളാല്‍ പൊതിഞ്ഞതായി കണ്ടെത്തി. ഇങ്ങനെ ബയോക്രസ്റ്റില്‍ പൊതിഞ്ഞ ഭാഗങ്ങളില്‍ സുഷിരങ്ങള്‍ കുറവാണെന്നും ജലം തങ്ങിനിര്‍ത്തുന്നത് തടയുന്നതായും മണ്ണൊലിപ്പും ലവണാംശവും കുറവാണെന്നും സംഘം പറയുന്നു.
ചൈനയിലെ വന്‍മതിലിലെ ബയോക്രസ്റ്റുകള്‍ക്ക് മതിലിനെ ചൂടും തണുപ്പും നേരിടേണ്ടിവരുന്ന തീവ്രത ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് സിഡ്‌നിയിലെ ബൊട്ടാണിക് ഗാര്‍ഡനിലെ ബ്രെറ്റ് സമ്മറെല്‍ പറയുന്നു. ഇവ ഭിത്തികളുടെ ഘടനയുടെ സുസ്ഥിരത നിലനിലര്‍ത്താനും സംരക്ഷിക്കാനും സഹായിക്കുന്ന സാഹചര്യം ഒരുക്കുന്നു.
സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് മതിലിലെ സംരക്ഷണ സംഘങ്ങള്‍ കാറ്റ്, മഴ, എന്നിവയുള്‍പ്പെടെയുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നതായാണ് കണ്ടെത്തല്‍. മതില്‍ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ശാസ്ത്രജ്ഞര്‍ ബയോക്രസ്റ്റുകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വന്‍മതിലിന്റെ ഏറ്റവും പ്രധാനഭാഗങ്ങള്‍ കല്ല് അല്ലെങ്കില്‍ ഇഷ്ടിക കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, എന്നാല്‍ മറ്റ് ഭാഗങ്ങള്‍ തൊഴിലാളികള്‍ നിര്‍മ്മിച്ചത് ഒതുക്കി വയ്ക്കാവുന്ന മണ്ണുപയോഗിച്ചാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates