ജോസഫ് മക്‌ഗ്രെയ്ല്‍ ബേട്ടപ്പ്  AP
World

ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യന്‍; ഗിന്നസ് റെക്കോര്‍ഡിട്ട് 58കാരന്‍

1994 -ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ സ്‌കൂള്‍ അധ്യാപികയായ അന്നലീസ ഫ്‌ലാനഗന്‍ 'ക്വയറ്റ്' (quiet) എന്ന് 121.7 ഡെസിബെല്ലില്‍ ഉറക്കെ വിളിച്ച് സ്ഥാപിച്ച മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മെല്‍ബണ്‍: ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യനായി ഗിന്നസ് ലോക റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കാരന്‍. ഓസ്‌ട്രേലിയയലില്‍ എയര്‍ കണ്ടീഷണര്‍ ക്ലീനറായ 58കാരനായ ജോസഫ് മക്‌ഗ്രെയ്ല്‍ ബേട്ടപ്പാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 122.4 ഡെസിബെല്ലില്‍ 'നൗ' (now) എന്ന് ഉറക്കെ വിളിച്ചാണ് ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

1994 -ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ സ്‌കൂള്‍ അധ്യാപികയായ അന്നലീസ ഫ്‌ലാനഗന്‍ 'ക്വയറ്റ്' (quiet) എന്ന് 121.7 ഡെസിബെല്ലില്‍ ഉറക്കെ വിളിച്ച് സ്ഥാപിച്ച മുന്‍ റെക്കോര്‍ഡാണ് പഴങ്കഥയായത്. ജോസഫ് അലറിവിളിച്ച ശബ്ദം ഒരു ചെയിന്‍ സോ, ടേക്ക് ഓഫ് ചെയ്യുന്ന ജെറ്റ് വിമാനം, തൊട്ടടുത്ത് കൂടി സൈറണ്‍ മുഴക്കി പാഞ്ഞുപോകുന്ന ഒരു ആംബുലന്‍സ് എന്നിവയുടെ ശബ്ദത്തിന് തുല്യമാണ്.

കാന്‍ബറ നിവാസിയായ ജോസഫ് കഴിഞ്ഞ ആഴ്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉച്ചത്തില്‍ വിളിക്കുന്ന വ്യക്തിയായി ഗിന്നസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തി. ഇങ്ങനെ അലറിവിളിക്കുന്നത് പ്രത്യേകം പരിശീലിക്കാനായി കഴിയില്ല എന്നാണ് ജോസഫ് പറയുന്നത്. എങ്കിലും, ഏഴ് ശ്രമങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം 'നൗ' എന്ന വാക്ക് പൂര്‍ത്തിയാക്കിയത്. അന്നലീസയുടെ റെക്കോര്‍ഡ് അതേപടി നിലനിര്‍ത്തിക്കൊണ്ട് തന്നെ താന്‍ ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള പുരുഷനായി അറിയപ്പെടാനാണ് താല്പര്യപ്പെടുന്നതെന്നാണ് ജോസഫ് പറയുന്നത്.

2017 -ല്‍ കാന്‍ബെറയിലെ 'ടൗണ്‍ ക്രൈയറാ'യി (വിളംബരക്കാരന്‍) നിയമിതനായ ശേഷമാണ് അദ്ദേഹം ഈ ?ഗിന്നസ് റെക്കോര്‍ഡ് നേടാനായി തയ്യാറെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് ജോസഫ് ലോക റെക്കോര്‍ഡ് നേടുന്നത്. 2019 -ല്‍ 10 അമ്പുകള്‍ വേഗത്തില്‍ എയ്യുന്നതിനുള്ള ആര്‍ച്ചറി റെക്കോര്‍ഡ് (60.03 സെക്കന്‍ഡ്) അദ്ദേഹം നേടിയിരുന്നു.

Guinness crowns Canberra town crier as the world’s loudest person at 122.4 decibels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ലാത്ത ബജറ്റ്; കോൺഗ്രസിൽ അതൃപ്തി പുകയുമ്പോൾ പൈതൃകം കാക്കാൻ ഫൗണ്ടേഷൻ

'17 വർഷമായി സിനിമയിലെത്തിയിട്ട്; ഇത്രയും സ്ട്രെസ് ഫ്രീയായി, ടെൻഷനില്ലാതെ ഇതിന് മുൻപ് ഞാൻ സിനിമ ചെയ്തിട്ടില്ല'; 'ഖലീഫ'യെക്കുറിച്ച് വൈശാഖ്

ഭർത്താവിന്റെ ക്രൂരത, പാകിസ്ഥാനിലെ നരകതുല്യമായ തടവറയിൽ 12 വർഷം; ഫ്രഞ്ച് യുവതിയെയും മക്കളെയും രക്ഷപെടുത്തി

'ഞാനല്ലാതെ പിന്നാര്...'; സാഷ ട്രാക്കില്‍, കെട്ടിപ്പിടിച്ചും മകള്‍ക്കായ് കയ്യടിച്ചും സംഗീത; ജീവിത ട്രാക്കിലും മുന്നോട്ട്

നായ കടിച്ച ചെരിപ്പ് നന്നാക്കി നൽകിയില്ല; കമ്പനിക്ക് 5000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി