പെഷവാര്‍: പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തിയതായി സംശയിക്കുന്നയാളുടെ തല കണ്ടെടുത്തതായി പൊലീസ്. പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയില്‍ പ്രാര്‍ത്ഥനാ സമയത്ത് നടന്ന സ്‌ഫോടനത്തില്‍ മരണസംഖ്യ 93 ആയി. 221പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. തകര്‍ന്ന പള്ളിയില്‍ രതെരച്ചില്‍ ഇന്നും തുടരുകയാണ്.
സൈനിക, പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രാര്‍ത്ഥനയ്‌ക്കെത്തിയപ്പോഴാണ് ഉച്ചയ്ക്ക് 1.40ന് മുന്‍നിരയില്‍ ഇരുന്ന ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തകവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചാകാം ചാവേര്‍ പള്ളിയ്ക്ക് അകത്ത് കടന്നതെന്ന് പെഷവാര്‍ കാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ മുഹമ്മദ് അയ്ജാസ് പറഞ്ഞതായി പാകിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ ശരിക്കുള്ള കണക്ക് തെരച്ചില്‍ അവസാനിപ്പിച്ചാല്‍ മാത്രമേ വ്യക്തമാകുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെഹ്‌രിഖ്-ഇ-താലിബാന്‍ പാകിസ്ഥാന്‍
ഓഗസ്റ്റില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ട തങ്ങളുടെ കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുര്‍സാനിയുടെ മരണത്തിന് പകരം വീട്ടാനാണ് ആക്രമണം നടത്തിയതെന്ന് തെഹ്‌രിഖ്-ഇ-താലിബാന്‍ പാകിസ്ഥാന്‍ അവകാശപ്പെട്ടു.
2007ലാണ് വിവിധ ഭീകരവാദ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പാകിസ്ഥാന്‍ താലിബാന്‍ രൂപീകരിച്ചത്. സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കുകയും പാകിസ്ഥാനില്‍ ഉടനീളം ഭീകരാക്രമണങ്ങള്‍ നടത്താനും പാക് താലിബാന്‍ ആഹ്വാനം ചെയ്തിരുന്നു. 2008ല്‍ ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടിലും 2009ല്‍ സൈനിക ആസ്ഥാനത്തിനു നേരെയും പാക് താലിബാന്‍ ആക്രമണം നടത്തിയിരുന്നു.
2014ല്‍ വടക്കന്‍ പെഷവാറിലെ ആര്‍മി പബ്ലിക് സ്‌കൂളിന് നേര്‍ക്ക് ഇവര്‍ നടത്തിയ ആക്രമണത്തില്‍ 131 വിദ്യാര്‍ത്ഥികള്‍ അടക്കം 150പേര്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ന്യൂസിലാന്‍ഡില്‍ വെള്ളപ്പൊക്കം; വിമാനം തിരിച്ചു പറന്നു, 13 മണിക്കൂറിനു ശേഷം വീണ്ടും ദുബായില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates