Bangladesh Army AP
World

ശരീരം നിറയെ പരിക്കുകള്‍, കൈകാലുകള്‍ കെട്ടി രക്തത്തിൽ കുളിച്ച്; ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ട നിലയില്‍

കൊലപാതകം രാഷ്ട്രീയപ്രേരിതമാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. ചമ്പാറയിലെ തേയില തൊഴിലാളിയായ രത്തന്‍ ശുഭോ കര്‍ (28) എന്നയാളാണ് കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ ബംഗ്ലാദേശിലെ മൗലവി ബസാര്‍ ജില്ലയിലെ കമാല്‍ഗഞ്ചിലാണ് സംഭവം. കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തില്‍ നിരവധി മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും, രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതല്‍ രത്തനെ കാണാതായിരുന്നു. കുടുംബാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സഹോദരന്‍ ലക്ഷ്മണ്‍ കര്‍ പറഞ്ഞു. കൊലപാതകം രാഷ്ട്രീയപ്രേരിതമാണോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ബംഗ്ലാദേശില്‍ വ്യാഴാഴ്ച പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകമുണ്ടായത്. അടുത്തടുത്ത ദിവസങ്ങള്‍ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്. തിങ്കളാഴ്ച ഹിന്ദു വ്യാപാരിയായ സുസെന്‍ ചന്ദ്ര സര്‍ക്കാരിനെ (62) കടയില്‍ കയറി അജ്ഞാതര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഒന്നരമാസത്തിനിടെ ഹിന്ദു ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 15 പേര്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 2025 ഡിസംബറില്‍ മാത്രം രാജ്യത്ത് 51 സാമുദായിക കലാപങ്ങള്‍ അരങ്ങേറിയതായി ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്റ്റ്യന്‍ യൂണിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.

A young tea garden worker's bloodied body was found with his hands and legs tied with ropes in the Moulvibazar area in northeast Bangladesh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം: കൊലപാതക ദൃശ്യങ്ങൾ കൊച്ചുമകൾ കണ്ടത് വിഡിയോ കോളിൽ; ഐഫോണിനും ബൈക്കിനുമായി കൊടുംക്രൂരത

ടോക്‌സിക്കിന്റെ വിജയത്തിന് 'തല മുണ്ഡനം' ചെയ്ത് നയന്‍താര; ക്ഷേത്ര ദര്‍ശനത്തിന്റെ യഥാര്‍ത്ഥ കഥ ഇങ്ങനെ

നീലപ്പട്ടുടുത്ത് മൂന്നാറിന്റെ ചൊക്രമുടി: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീലക്കുറിഞ്ഞി വസന്തം|VIDEO

പത്താം ക്ലാസുകാർക്ക് സൈന്യത്തിൽ അവസരം; കുക്ക്,ക്ലീനർ, ഫയർ എഞ്ചിൻ ഡ്രൈവർ വരെ ഒഴിവുകൾ, ബംഗളുരുവിലും നിയമനം

'ഭാരമെടുക്കുമ്പോൾ ശ്വാസം പിടിച്ചുവയ്ക്കാറുണ്ടോ?' ഹെർണിയ പൊട്ടെന്നൊരു ദിവസം ഉണ്ടാകുന്ന രോ​ഗമല്ല, ശീലങ്ങളിൽ ശ്രദ്ധിക്കണം