ഹര്‍ഷിത ബ്രെല്ല image credit: Northants Police
World

കാറിന്റെ ഡിക്കിയില്‍ 24കാരിയുടെ മൃതദേഹം, ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഒളിവില്‍; രാജ്യം വിട്ടെന്ന് സംശയം

ബ്രിട്ടനില്‍ 24 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി യുകെ പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ 24 കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവിനായി തിരച്ചില്‍ ശക്തമാക്കി യുകെ പൊലീസ്. ബ്രിട്ടനിലെ നോര്‍ത്താംപ്ടണ്‍ഷെയറില്‍ താമസിക്കുന്ന ഹര്‍ഷിത ബ്രെല്ലയുടെ (24) മൃതദേഹം ഈസ്റ്റ് ലണ്ടനില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് പങ്കജ് ലാംബയെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് യുകെ പൊലീസ്. ഈ മാസത്തിന്റെ തുടക്കത്തില്‍ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയ ശേഷം പങ്കജ് ലാംബ രാജ്യം വിട്ടതായാണ് യുകെ പൊലീസ് സംശയിക്കുന്നത്.

ഈ മാസം തുടക്കത്തില്‍ ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമായതെന്ന് നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കാഷ് പറഞ്ഞു. നോര്‍ത്താംപ്ടണ്‍ഷെയറില്‍നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഇല്‍ഫോഡിലെത്തിച്ചു. ലാംബ ഇപ്പോള്‍ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. അറുപതിലേറെ ഡിറ്റക്ടീവുമാര്‍ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും കാഷ് പറഞ്ഞു.

ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു പറഞ്ഞ് ബുധനാഴ്ച പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച ഇല്‍ഫോഡില്‍ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടത്. ഹര്‍ഷിതയെ ആക്രമിച്ചത് അവള്‍ക്ക് അറിയാവുന്ന ആരോ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍