ഇമ്രാന്‍ ഖാന്‍/ഫയല്‍ 
World

'പാകിസ്ഥാന്‍ മൂന്നായി മുറിയും, ആണവായുധങ്ങള്‍ നഷ്ടപ്പെടും'

അധികം വൈകാതെ തന്നെ പാകിസ്ഥാന്‍ മൂന്നായി വിഭജിക്കപ്പെടുമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാന്‍ മൂന്നായി വിഭജിക്കപ്പെടുമെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന് ആണവ പ്രതിരോധം നഷ്ടമാവുമെന്നും ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.

''ഇനിയും ശരിയായ തീരുമാനമെടുത്തില്ലെങ്കില്‍ പാകിസ്ഥാന്‍ പോവുന്നത് നാശത്തിലേക്കാണ്. ഞാന്‍ എഴുതി ഒപ്പിട്ടു തരാം, ആദ്യം ഇല്ലാതാവുന്നത് പാക് സൈന്യം ആയിരിക്കും. രാജ്യം മൂന്നു കഷണമായി മാറും. സാമ്പത്തിക നില താറുമാറാവും. അതോടെ പാകിസ്ഥാന്റെ ആണവ പ്രതിരോധം ഇല്ലാതാക്കാന്‍ ലോകരാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തും. യുക്രൈനു സംഭവിച്ചു പോലെ തന്നെയായിരിക്കും കാര്യങ്ങള്‍''- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്ഥാനിലെ ഒരാളും പറയുന്ന കാര്യങ്ങളല്ല ഇമ്രാന്‍ പറഞ്ഞതെന്ന്, പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രസിഡന്റുമായ അസിഫ് അലി സര്‍ദാരി കുറ്റപ്പെടുത്തി. പാകിസ്ഥാനിയുടെയല്ല, മോദിയുടെ ഭാഷയിലാണ് ഇമ്രാന്‍ സംസാരിക്കുന്നത്. ഇമ്രാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ദാരി ആഹ്വാനം ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT