റിച്ചാര്‍ഡ് വുള്‍ഫ് 
World

'ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കം ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെ..' പരിഹസിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍

ഇന്ത്യന്‍ ഉല്‍പനങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് റിച്ചാര്‍ഡ് വുള്‍ഫിന്റെ പരാമര്‍ശം.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ യുഎസ് നടപടിയില്‍ വിമര്‍ശനവുമായി യുഎസ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വുള്‍ഫ്. ഇന്ത്യ എന്തുചെയ്യണമെന്ന് യുഎസ് പറയുന്നത് ആനയെ എലി മുഷ്ടിചുരുട്ടി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യന്‍ ഉല്‍പനങ്ങള്‍ക്ക് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് റിച്ചാര്‍ഡ് വുള്‍ഫിന്റെ പരാമര്‍ശം.

ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെ പോലെയാണ് യുഎസ് ഇന്ത്യയ്ക്കെതിരെ പെരുമാറുന്നത്, ഐക്യരാഷ്ട്ര സംഘടന പറയുന്നതനുസരിച്ച് ഇന്ത്യ ഭൂമിയിലെ ഏറ്റവും വലിയ രാജ്യമാണ്. ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ഇന്ത്യ ഇനി യുഎസിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി നടത്തില്ല. കയറ്റുമതിക്കായി ഇന്ത്യ മറ്റുരാജ്യങ്ങളെ ആശ്രയിക്കും. ഇത് ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുമെന്നും റിച്ചാര്‍ഡ് വുള്‍ഫ് പറഞ്ഞു.

ലോകത്തിലെ ഉല്‍പാദനത്തിന്റെ 35 ശതമാനം വിഹിതവും ബ്രിക്‌സ് രാജ്യങ്ങളില്‍ നിന്നാണ്. ജി 7 രാജ്യങ്ങളുടെ വിഹിതം ഏകദേശം 28 ശതമാനം ആയി കുറഞ്ഞു. സോവിയറ്റ് കാലഘട്ടം മുതല്‍ ഇന്ത്യയ്ക്ക് യുഎസുമായി ദീര്‍ഘകാല ബന്ധമുണ്ട്. നിങ്ങള്‍ വളരെ വ്യത്യസ്തമായ ഒരു എതിരാളിയുമായി കളിക്കുകയാണ്. സ്വന്തം കാലില്‍ വെടിവയ്ക്കുകയാണിതെന്നും റിച്ചാര്‍ഡ് വുള്‍ഫ് പറഞ്ഞു.

American economist Richard Wolff said the United States is “shooting itself in the foot” by pretending to act tough against India with 50% penalty tariffs on its exports

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT