എണ്ണക്കപ്പലിലുണ്ടായിരുന്നവരെ ഇന്ത്യൻ നേവി രക്ഷപ്പെടുത്തുന്നു  പിടിഐ
World

ഒമാന്‍ തീരത്ത് മറിഞ്ഞ എണ്ണക്കപ്പലിലെ 9 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി; മറ്റുള്ളവര്‍ക്കായി തിരച്ചില്‍

കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് കൊമോറോസ് പതാകയുള്ള എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 13 ഇന്ത്യക്കാരില്‍ 8 പേരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി. ഒരു ശ്രീലങ്കന്‍ പൗരനെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധക്കപ്പലുമായെത്തിയാണ് നാവികസേന രക്ഷാദൗത്യത്തിലേര്‍പ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദുക്കത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയായി കഴിഞ്ഞ തിങ്കളാഴ്ചയാണ് ( ജൂലൈ 15 ) എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പല്‍ മറിഞ്ഞത്. കപ്പലില്‍ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരും ഉള്‍പ്പെടെ 16 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഒമാന്‍ മാരിടൈം സുരക്ഷാസെന്റര്‍ അറിയിച്ചു.

എംടി ഫാല്‍ക്കണ്‍ പ്രെസ്റ്റീജ് എണ്ണക്കപ്പലിലുണ്ടായിരുന്നവരെ കണ്ടെത്താന്‍ ഒമാന്‍ അധികൃതരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണെന്നും ഇന്ത്യന്‍ നേവി വ്യക്തമാക്കി. കപ്പിലെ ഒരു ജീവനക്കാരന്‍ മരിച്ചതായി സ്ഥീരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഏതുരാജ്യക്കാരനാണെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21