പ്രതിഷേധിക്കുന്ന യാത്രക്കാര്‍ വിഡിയോ സ്ക്രീന്‍ഷോട്ട്, എക്സ്
World

'13 മണിക്കൂറായി, ഭക്ഷണവും വെള്ളവും ഇല്ലാതെ'; കുവൈറ്റ് വിമാനത്താവളത്തില്‍ കുടുങ്ങി ഇന്ത്യന്‍ യാത്രക്കാര്‍

എഞ്ചിന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ 13 മണിക്കൂറായി ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. മുംബൈയില്‍ നിന്ന് മാഞ്ചസ്റ്റിലേയ്ക്ക് പോകുന്ന കണക്ഷന്‍ ഫ്‌ളൈറ്റിലുള്ള യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. എഞ്ചിന്‍ തീപിടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. മണിക്കൂറുകളായിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.

യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് എയര്‍ലൈന്‍ താമസ സൗകര്യവും മറ്റും നല്‍കിയതെന്നാണ് ആരോപണം. ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് തെക്കു കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരെ വിമാനത്താവള അധികൃതര്‍ പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു.

ഏകദേശം 60 യാത്രക്കാരാണ് ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നത്. എല്ലാവരും ജോലി ചെയ്യുന്നവരാണെന്നും ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും ശരിയാവും എന്ന മറുപടി മാത്രമാണ് അധികൃതര്‍ നല്‍കുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, 'വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല'

'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

മഴമേഘങ്ങള്‍ രൂപപ്പെടും; യുഎഇയില്‍ നാല് ദിവസം മഴ, ശക്തമായ കാറ്റിനും സാധ്യത