പ്രതീകാത്മക ചിത്രം 
World

കാനഡയില്‍ കൂട്ടവെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

കാനഡയില്‍ കൂട്ടവെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടൊറന്റോ: കാനഡയില്‍ കൂട്ടവെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ഇതോടെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 3 ആയി. 

കൊനെസ്റ്റോഗ കോളജ് വിദ്യാര്‍ഥിയും ഓട്ടമൊബീല്‍ വര്‍ക്ക് ഷോപ്പില്‍ താല്‍ക്കാലിക ജീവനക്കാരനുമായ പഞ്ചാബ് സ്വദേശി സത്‌വീന്ദര്‍ സിങ്ങാണ് (28) മരിച്ചത്. ഇന്ത്യയില്‍ നിന്ന് എംബിഎ എടുത്ത ശേഷമാണ് സത് വീന്ദര്‍ സിങ് കാനഡയിലെ കൊനെസ്റ്റോഗ കോളജില്‍ ചേര്‍ന്നത്.

പൊലീസ് കോണ്‍സ്റ്റബിള്‍ ആന്‍ഡ്രൂ ഹോങ്, വര്‍ക്ക് ഷോപ്പിലെ മെക്കാനിക് ഷക്കീല്‍ അഷ്‌റഫ് എന്നിവരാണ് മരിച്ച മറ്റു 2 പേര്‍. വെടിവയ്പു നടത്തിയ സീന്‍ പെട്രിയെ (40) പിന്നീട് ബലപ്രയോഗത്തിനിടെ പൊലീസ് വെടിവച്ചു കൊന്നു. ഇയാളും മുന്‍പ് ഇതേ വര്‍ക്ക് ഷോപ്പിലെ ജീവനക്കാരനായിരുന്നു. 

ദുബായില്‍ ട്രക്ക് ഡ്രൈവറാണ് സത്വീന്ദറിന്റെ പിതാവ്. കോവിഡ് കാലം തുടങ്ങിയ ശേഷം മകനെ കണ്ടിട്ടില്ലാത്ത പിതാവ് മരണസമയത്ത് ഹാമില്‍ട്ടണ്‍ ആശുപത്രിയിലുണ്ടായിരുന്നു. ഗോഫണ്ട്മീ എന്ന കൂട്ടായ്മ മരിച്ച വിദ്യാര്‍ഥിക്കായി 35,000 ഡോളര്‍ സമാഹരിച്ചു നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം