അബുദാബി: യുഎഇയില്‍ സ്വദേശിവത്കരണ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്നറിയാന്‍ നാളെ മുതല്‍ കര്‍ശന പരിശോധന. 2024 ആദ്യ പകുതിയിലെ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ നടപ്പാക്കാനുള്ള അവസാന സമയപരിധി ഇന്നവസാനിക്കുമെന്നും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പില്‍ പറഞ്ഞു.
സ്വകാര്യമേഖലാ കമ്പനികള്‍ നിയമം അനുശാസിക്കുംവിധം സ്വദേശിവത്കരണം നടത്തിയിട്ടുണ്ടോ അധികൃതര്‍ പരിശോധിക്കും. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യസ്ഥാപനങ്ങള്‍ ജൂണ്‍ 30-ഓടെ വിദഗ്ധ തൊഴില്‍വിഭാഗത്തിലെ സ്വദേശികളുടെ എണ്ണത്തില്‍ ഒരുശതമാനം വളര്‍ച്ച കൈവരിക്കണമെന്നാണ് നിബന്ധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചമുതല്‍ 48,000 ദിര്‍ഹം (ഏകദേശം 10.9 ലക്ഷംരൂപ) പിഴചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറയ്ക്കുകയും നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് വിവരം കൈമാറും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇതുവരെയുള്ള സ്വദേശിവത്കരണലക്ഷ്യങ്ങള്‍ കൈവരിച്ച സ്വകാര്യസ്ഥാപനങ്ങളെ അധികൃതര്‍ അഭിനന്ദിച്ചു. സ്വദേശിജീവനക്കാരെ പെന്‍ഷന്‍ ഫണ്ട്, വേതനസംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്.) എന്നിവയില്‍ രജിസ്റ്റര്‍ചെയ്യണമെന്നും സ്ഥാപനങ്ങളോട് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates