ഹോർമൂസ് കടലിടുക്ക്  ഫയൽ
World

ഹോർമൂസ് കടലിടുക്കിലെ യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ; ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങൾക്കും ഇളവ്

രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാനുള്ള താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇളവുകളുടെ ലക്ഷ്യമെന്ന് മൊഗദ്ദാം സൂചിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ ഇന്ത്യയ്ക്ക് ഇളവ് നൽകി ഇറാൻ. ഇന്ത്യയ്ക്ക് പുറമെ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കു കപ്പലുകൾക്കും ഇളവ് നൽകിയതായി ഇറാൻ പാർലമെന്റ് അംഗം അഹ്മദ് ഹയാത്ത്-മൊഗദ്ദാം അറിയിച്ചു.

'ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് തടസ്സമില്ലാതെ കടന്നുപോകാം. അമേരിക്കക്കാരും അവരെ തടയില്ല'. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശ നയ സമിതിയുടെ വൈസ് ചെയർമാനായ അഹ്മദ് ഹയാത്ത്-മൊഗദ്ദാം ഇറാനിയൻ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇറാനുള്ള താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇളവുകളുടെ ലക്ഷ്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ ഇറാൻ സൗകര്യമൊരുക്കുന്നുണ്ട്. ചൈനീസ് കപ്പലുകൾക്ക് നൽകിയിരിക്കുന്ന ഇളവ് ചൈനയുടെ പിന്തുണ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അഹ്മദ് ഹയാത്ത്-മൊഗദ്ദാം പറഞ്ഞു.

ഗൾഫ് മേഖലയിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർധിക്കുന്നതിനിടയിലാണ് പുതിയ ഇളവ്. വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ 23 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെ തടസ്സമില്ലാത്ത കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

Iran grants exemptions to Indian vessels from restrictions in the Strait of Hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; വിചാരണ പൂര്‍ത്തിയാകാന്‍ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതി

സവാളയിൽ കറുത്ത പൊടി ? ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിയണം

'ആസിഡ് ഒഴിക്കുക എന്നത് നമുക്കത്ര പരിചിതമല്ല, ആ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിരുന്നു'; സംവിധായകൻ

'അന്ന് രാഷ്ട്രീയലാഭത്തിനായി തകർത്തെറിഞ്ഞതിന്റെ ദുരന്തഫലമാണ്!', റോഡപകടങ്ങൾ വർധിക്കാൻ കാരണം യുഡിഎഫ് : പിണറായി വിജയൻ

സ്വന്തം മകനെപ്പോലെ സൂര്യയെ ചേർത്തു പിടിച്ച് വിജയ്‌യുടെ അമ്മ; ചിത്രമേറ്റെടുത്ത് ആരാധകർ