ടെഹ്റാന്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍(Israel Iran attack) ആറാം ദിവസവും മേഖലയില്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിനടുത്തുള്ള ഖോജിര്‍ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചെന്നാണ് ഇറാനിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കിഴക്കന്‍ ടെഹ്റാനിലെ ഇമാം ഹൊസൈന്‍ സര്‍വകലാശാലയെയും ഇസ്രയേല്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ടെഹ്റാന്‍ മേഖലയില്‍ തങ്ങളുടെ വ്യോമസേനയുടെ 50-ലധികം യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. ഇന്ന് പുലര്‍ച്ചെ, ഇറാന്‍ ആക്രമണങ്ങളില്‍ ഒരു മണിക്കൂറിനുള്ളില്‍ ഇസ്രയേലിലുടനീളം രണ്ടുതവണ സൈറണുകള്‍ മുഴങ്ങിയതായി സൈന്യം പറഞ്ഞു. വടക്കന്‍ ഇസ്രായേലില്‍ ഇറാന്‍ യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം ശക്തമാണെന്നും ഇസ്രയേല്‍ പറഞ്ഞു.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി ( Ayatolla-Ali-Khamenei ) എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാന്‍ കഴിയുമെങ്കിലും ഇപ്പോള്‍ അതുചെയ്യുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ( Donald Trump ). വെറും വെടിനിര്‍ത്തലല്ല ആവശ്യം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടത്. ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് 'ട്രൂത്ത് സോഷ്യലി'ല്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates