ഹോര്‍മൂസ് കടലിടുക്ക്  file
World

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ മധ്യസ്ഥ രാജ്യങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും ഇറാന്‍ പദ്ധതിയിടുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാന്‍ തയാറെന്ന് നിബന്ധനകള്‍ വെച്ച് ഇറാന്‍. അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും ഇറാന്‍ നിബന്ധനവെച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചാണ് ഇറാന്റെ നീക്കം.

മധ്യസ്ഥര്‍ മുഖേന ഈ നിര്‍ദ്ദേശം സെപ്റ്റംബര്‍ 16-നാണ് ഇറാന്‍ അമേരിക്കയെ അറിയിച്ചത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ മധ്യസ്ഥ രാജ്യങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനും ഇറാന്‍ പദ്ധതിയിടുന്നുണ്ട്.

യുഎസ്-ഇറാന്‍ സംഘര്‍ഷം ഊര്‍ജ്ജ വിപണികളെയും ആഗോള കപ്പല്‍ ഗതാഗതത്തെയും, പ്രത്യേകിച്ച് തന്ത്രപ്രധാനമായ ഈ സമുദ്രപാതയെയും ബാധിച്ചിട്ടുണ്ട്. ഹോര്‍മൂസുമായി ബന്ധപ്പെട്ട സൈനിക നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാല്‍ കടലിടുക്ക് വീണ്ടും തുറക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തയ്യാറാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഹോര്‍മൂസ് വഴിയുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയെയും കപ്പല്‍ ഗതാഗതത്തെയും ഇറാനിയന്‍ തുറമുഖങ്ങളിലെ നിയന്ത്രണങ്ങള്‍ ബാധിച്ച സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നിര്‍ദ്ദേശം.

Iran Offers To Open Strait Of Hormuz If US Eases Military Pressure

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ

30 കോടിയുടെ സസ്‌പെന്‍സ്! തിരുവോണം ബംപര്‍ വില്‍പനയില്‍ വന്‍കുതിപ്പ്, ഇതുവരെ വിറ്റഴിച്ചത് 87.68 ലക്ഷം ടിക്കറ്റുകള്‍

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു

'അവർ രണ്ട് പേരും ചെറിയ കുട്ടികളല്ല, തൃഷയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ അതൊക്കെ ഒഴിവാക്കും'; വിമർശനവുമായി അംബിക

'മോദിയും വിഡിയും ഇഡിയും ചേര്‍ന്ന പ്രത്യേക കൂട്ടുകെട്ട്'; പിണറായിയെയും റിയാസിനെയും കുടുക്കാന്‍ ശ്രമം: എം വി ഗോവിന്ദന്‍