whatsapp ഫയല്‍
World

'പൗരന്‍മാര്‍ക്ക് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് മുന്നറിയിപ്പ്'; ഇറാന്‍ നിര്‍ദേശത്തിന് പിന്നില്‍?

ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്കസ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ പൗരന്‍മാരോട് സ്മാര്‍ട്ട് ഫോണുകളില്‍നിന്നും മറ്റ് ഡിവൈസുകളില്‍ നിന്നും വാട്‌സ്ആപ്പ്(whatsapp) ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ഇറാനിയന്‍ ടെലിവിഷനിലൂടെ പുറത്തുവന്ന നിര്‍ദേശത്തില്‍ പൗരന്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നിന്നും ഡിവൈസുകളില്‍ നിന്നും വാട്കസ്ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

ഉപയോക്താക്കള്‍ പങ്കിടുന്ന വിവരങ്ങള്‍ ശേഖരിച്ച് വാട്‌സ്ആപ്പ് ഇസ്രയേലിന് പങ്കിടുന്നതായും ഇറാന്‍ ആരോപിച്ചു. എന്നാല്‍ ആരോപണത്തില്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടില്ല. ഇറാന്റെ ആരോപണം തള്ളി വാടസ്ആപ്പും രംഗത്തുവന്നു. ഇറാന്‍ ആരോപണത്തെ തള്ളിയ വാട്‌സ്ആപ്പ് ഇത്തരം തെറ്റായ അവകാശവാദങ്ങള്‍ അത്യാവശ്യ സമയത്ത് സേവനങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന ആശങ്കയും അറിയിച്ചു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാട്‌സ്ആപ്പ് പറഞ്ഞു. ഉപയോക്താക്കളുടെ കൃത്യമായ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യുന്നില്ലെന്നും, ആര്‍ക്കാണ് സന്ദേശം അയയ്ക്കുന്നതെന്നതിന്റെ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും, ഉപയോക്താക്കള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന വ്യക്തിഗത സന്ദേശങ്ങള്‍ നിരീക്ഷിക്കുന്നില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. തങ്ങള്‍ ഒരു സര്‍ക്കാരുകള്‍ക്കും വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും വാട്സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇറാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രാജ്യത്ത് വിലക്കിയിട്ടുണ്ട്. എന്നാല്‍ പ്രോക്‌സി, വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും ഉപയോഗപ്പെടുത്തി പലരും ഈ നിയന്ത്രണങ്ങള്‍ മറികടന്ന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ടെഹ്റാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രം ആക്രമിച്ച് ഇസ്രയേല്‍, മുന്നറിയിപ്പുമായി ട്രംപ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT