ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്നവർ. ഗാസ മുനമ്പിലെ ഷാതി അഭയാർഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം / പിടിഐ 
World

കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍; സൈനിക ടാങ്കുകള്‍ ഗാസയില്‍; ശക്തമായ സ്‌ഫോടനങ്ങള്‍

ഹമാസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി

Author : സമകാലിക മലയാളം ഡെസ്ക്

ഗാസ: ഹമാസിനെതിരായ കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ടാങ്കുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് കടന്നു. വടക്കന്‍ ഗോസയില്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. 

ഹമാസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.

വ്യോമ സേനയുടെ പിന്തുണയിലാണ് കര യുദ്ധം ഇസ്രയേല്‍ കടുപ്പിച്ചിരിക്കുന്നത്. ഈ മാസം ഏഴ് മുതല്‍ ഇതുവരെയായി 7326 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

ഗാസയില്‍ ജല വിതരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറാായി. ജനങ്ങള്‍ ഗുരുതര പ്രതിസന്ധിയും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നതായി യുഎന്‍ ദുരിതാശ്വാസ ഏജന്‍സി മുന്നറിയിപ്പു നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT