Israel PM Benjamin Netanyahu എപി
World

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍; നെതന്യാഹുവിന്റെ അഞ്ചിന പദ്ധതിക്ക് സുരക്ഷാ ക്യാബിനറ്റിന്റെ അംഗീകാരം

22 മാസമായി തുടരുന്ന ഗാസയിലെ സൈനിക നീക്കം അവസാനിപ്പിക്കുക, ഹമാസ് ബന്ദികളാക്കിയ ഇസ്രലേയിലികളെ മോചിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തിലാണ് പുതിയ തിരക്കിട്ട നീക്കം

സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റിന്റെ അംഗീകാരം. ഗാസയുടെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്ന സമ്പൂര്‍ണ അധിനിവേശത്തിലേക്ക് ഇസ്രയേല്‍ നീങ്ങുന്നു എന്നതാണ് പുതിയ പദ്ധതി സൂചിപ്പിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കുക, മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ അടങ്ങിയ ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വച്ച അഞ്ചിന് കര്‍മ പദ്ധതിക്കാണ് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.

22 മാസമായി തുടരുന്ന ഗാസയിലെ സൈനിക നീക്കം അവസാനിപ്പിക്കുക, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിന് മുന്നിലുള്ള ബദല്‍ പദ്ധതി പ്രകാരം ഹമാസിന്റെ പരാജയമോ ബന്ദികളുടെ തിരിച്ചുവരവോ പൂര്‍ണമായി വിജയം കാണില്ലെന്ന് ക്യാബിനറ്റില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതായി നെതന്യാഹുവിന്റെ ഓഫീസ് വിശദീകരിക്കുന്നു. എന്നാല്‍ ബദല്‍ പദ്ധതി എന്താണെന്ന് വ്യക്തമല്ല.

ഹമാസിന്‍റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗാസയിലെ സൈനികവല്‍ക്കരണം, ഗാസയിലെ ഇസ്രായേലി സുരക്ഷാ നിയന്ത്രണം, ഹമാസ്, പലസ്തീന്‍ അതോറിറ്റി എന്നിവയ്ക്ക് പുറത്തുള്ള സിവില്‍ ഭരണകൂടം സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാബിനറ്റ് അംഗീകരിച്ച പദ്ധതി. യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) ഏറ്റെടുക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, ഗാസയെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയില്ലെന്ന് സുരക്ഷാ ക്യാബിനറ്റ് യോഗത്തിന് മുന്‍പ് നെതന്യാഹു പ്രതികരിച്ചിരുന്നു. ഗാസയുടെ സുരക്ഷ ഇസ്രായേല്‍ നിയന്ത്രിക്കുന്ന നിലയുണ്ടാകണം. എന്നാല്‍ ഗാസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ അല്ല ഞങ്ങളുടെ പദ്ധതി. ഹമാസിനെ നശിപ്പിച്ച് ബന്ദികളെ തിരികെ കൊണ്ടുവരിക, ഗാസയെ ഒരു താല്‍ക്കാലിക സര്‍ക്കാരിന് കൈമാറുക എന്നതാണ് ലക്ഷ്യം,' എന്നും നെതന്യാഹു മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

Israel's security cabinet has approved a plan by Prime Minister Benjamin Netanyahu to take control of Gaza City as part of a five-point plan end the war in the enclave.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT