NIPAH VIRUS പ്രതീകാത്മക ചിത്രം
World

നിപയെ തുരത്താന്‍ ജപ്പാന്‍; വൈറസിനെതിരെ പുതിയ വാക്‌സിന്‍ പരീക്ഷണം

നിപ വൈറസിനെ ഇല്ലാതാക്കാന്‍ നിലവില്‍ വാക്സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍. ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരാണ് വാക്സിന്‍ വികസിപ്പിച്ചത്. ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്നാണ് ജപ്പാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിപ വൈറസിനെ ഇല്ലാതാക്കാന്‍ നിലവില്‍ വാക്സിനുകളോ മരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. പശ്ചിമബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജപ്പാന്റെ പുതിയ നീക്കം.

നിപ വൈറസിന്റെ ജനിതക ഘടനകളുടെ ഒരു ഭാഗവും മീസില്‍സും ചേര്‍ത്താണ് പുതിയ വാക്സിന്‍ വികസിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. വാക്സിന്‍ മനുഷ്യശരീരത്തിലേക്ക് പ്രവേശിച്ചാല്‍ നിപ വൈറസിന് സമാനമായ ആന്റിജെന്‍ പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇത് നിപ വൈറസിനെ തിരിച്ചറിയാന്‍ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗം വന്നാലും അതിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

നേരത്തെ വാക്സിന്‍ എലികളില്‍ പരീക്ഷിച്ചിരുന്നു. വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്സിന്‍ വികസിപ്പിച്ച ഗവേഷകര്‍ പറഞ്ഞു. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാന്‍ ആദ്യഘട്ടത്തില്‍ 60 പേരെയാണ് ഉള്‍പ്പെടുത്തുക. നിപ വൈറസിനെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ഗവേഷകരും. 18 വയസിനും 55 വയസിനും ഇടയിലുള്ള 300 പേരാണ് രണ്ടാംഘട്ട ക്ലിനിക്കല്‍ ട്രയലിലുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമാകുന്നത്.

Japan is preparing to test a vaccine against the Nipah virus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി കരാര്‍: 'രേഖകള്‍ പുറത്തുവിടാന്‍ മടി എന്തിന്?' മുഖ്യമന്ത്രി ഒളിച്ചോടാന്‍ ശ്രമിക്കുന്നെന്ന് പിണറായി

9 വയസുകാരിക്ക് ആരോഗ്യകേന്ദ്രത്തില്‍ നിന്ന് നല്‍കിയ ഗുളികയില്‍ ഖരവസ്തു; പരാതിയുമായി രക്ഷിതാവ്

'ജീത്തു മാധവന്‍, നിങ്ങള്‍ക്ക് സിന്തറ്റിക് ഡ്രഗ്ഗ്‌സ് നോര്‍മലായിരിക്കും; ഇത്തരക്കാരുടെ സിനിമ ഉപേക്ഷിച്ച മഹാനടന് നന്ദി'; സീനിന് വിമര്‍ശനം

വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: ഗള്‍ഫില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി മരിച്ചു

diwali wishes 2026: 'ദീപങ്ങളുടെ ഉത്സവം'; ദീപാവലി ആശംസകള്‍ അറിയിക്കാം