കമല ഹാരിസ്, ഡോണള്‍ഡ് ട്രംപ് എപി
World

ഡെമോക്രാറ്റുകള്‍ക്ക് ഊര്‍ജം, ട്രംപിനെ പിന്നിലാക്കി കമല ഹാരിസ്; ദേശീയ കണ്‍വെന്‍ഷന് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനിലാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ് ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപ്പെടുക.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് വരുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിനേക്കാള്‍ നേരിയ പോയിന്റിന് മുന്നിലാണ് നിലവില്‍ കമല ഹാരിസെന്നാണ് പോള്‍ സര്‍വെ സൂചിപ്പിക്കുന്നത്. ദേശീയ കണ്‍വെന്‍ഷന് തൊട്ട് മുമ്പാണ് ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന കണ്‍വെന്‍ഷനിലാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ് ഔദ്യോഗികമായി നോമിനേറ്റ് ചെയ്യപ്പെടുക.

സര്‍വേ പ്രകാരം ട്രംപിന് 45 ഉം കമല ഹാരിസിന് 49 ഉം ആണ് ലീഡ്. വാഷിങ്ടണ്‍ പോസ്റ്റ്-എബിസി ന്യൂസ്- ഇപ്‌സോസ് പോള്‍ പ്രകാരമുള്ള ലീഡ് നിലയാണ് പുറത്ത് വന്നിരിക്കുന്നത്. പോള്‍ നിലയിലുള്ള കമല ഹാരിസിന്റെ മുന്നേറ്റം ഡെമോക്രാറ്റുകള്‍ക്ക് ചെറുതല്ലാത്ത ഊര്‍ജ്ജം നല്‍കുന്നുണ്ട്. കഴിഞ്ഞ ജൂലൈയിലെ പോളില്‍ ട്രംപിന് 43 പോയിന്റും ബൈഡന് 42 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. പ്രവചനാതീതമായ മിഷിഗണ്‍, പെന്‍സില്‍വാനിയ, വിസ്‌കോയിന്‍, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അരിസോണ, നെവാഡ എന്നീ സ്‌റ്റേറ്റുകളാകും പ്രസിഡന്റിനെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് വൈകിയാണ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തേക്ക് എത്തിയത്. ഈ സ്റ്റേറ്റുകളിലെല്ലാം കമല ഹാരിസ് പിന്തുണ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. കണ്‍വെന്‍ഷനിലും തുടര്‍ന്നുള്ള സംവാദത്തിലും കമല ഹാരിസിന് ലീഡ് നിലനിര്‍ത്താനായാല്‍ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനാകുമെന്നാണ് ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'