Kenya plane crash 
World

കെനിയയില്‍ ചെറുവിമാനം തകര്‍ന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ കൂടുതലും വിനോദസഞ്ചാരികള്‍

അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്

നെയ്റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ഇന്ന് രാവിലെ പ്രാദേശിക സമയം എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വിമാനത്തില്‍ വിനോദസഞ്ചാരികള്‍ കയറിയ വിമാനമാണ് തകര്‍ന്ന് വീണത്. വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്‍നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്വ ടെംബോയിക്ക് പറന്നുയര്‍ന്ന 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.

അപകടത്തിന് പിന്നാലെ പൊലീസും അടിയന്തര സേനാവിഭാഗങ്ങളും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്തിന് തീ പിടിച്ചതായും അവശിഷ്ടങ്ങളിലും ചിതറിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, മോശം ദൃശ്യപരതയും പ്രതികൂല കാലാവസ്ഥയുമാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Kenya aviation authority says aircraft crashed with 12 people on board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT