കാറിന്റെ ബോണറ്റിനുള്ളില്‍ നിന്നും കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം കാറിനുള്ളില്‍ എന്‍ജിനകത്ത് പതുങ്ങിയിരുന്ന പാമ്പിനെ കണ്ടെത്തുകയായിരുന്നു. പത്തടിയോളം നീളമുള്ള രാജവെമ്പാലയാണ് കാറിനകത്ത് കയറിയത്.
തായ്ലന്‍ഡിലെ ചന്ദാബുരിയിലാണ് സംഭവം. ഫാം ജീവനക്കാരനായ പ്രസോങ് സോംസുദ് ജോലികഴിഞ്ഞ് ഫാമിനു സമീപം പാര്‍ക്കു ചെയ്തിരുന്ന കാറിനടുത്തെത്തിയപ്പോഴാണ് പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ടത്.പാമ്പ് കാറിനടിയില്‍ അപ്രത്യക്ഷമായതോടെ അതിനുള്ളിലേക്ക് കയറിയതാകാമെന്ന് പ്രസോങ് കരുതി.
വര്‍ക്ക്‌ഷോപ്പിലെത്തിച്ച കാറിന്റെ ബോണറ്റു തുറന്നും കാറ് ഉയര്‍ത്തിയും മറ്റും പാമ്പുപിടുത്ത വിദഗ്ധര്‍ പരിശോധിച്ചെങ്കിലും പാമ്പിനെ ആദ്യം കണ്ടെത്താനായില്ല. അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷമാണ് കാറിനുള്ളില്‍ എന്‍ജിനകത്ത് പതുങ്ങിയിരിക്കുന്ന നിലയില്‍ പാമ്പിനെ കണ്ടത്.പിടികൂടിയ പാമ്പിനെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates