Kuwait court has ordered an airline to pay a passenger 470 dinars in compensation for delayed flight. file
World

വിമാനം 5 മണിക്കൂർ വൈകി; യാത്രക്കാരന് 1.35 ലക്ഷം ന​ഷ്ട​പ​രി​ഹാ​രം നൽകണമെന്ന് കുവൈത്ത് കോടതി

വി​മാ​നം വൈ​കി​യ​തോ​ടെ പ്ര​ധാ​ന​പ്പെ​ട്ട ക്ല​യ​ന്റ് അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ റ​ദ്ദാ​യതായും മു​ഹ​മ്മ​ദ് സഫാർ കോടതിയിൽ വാദിച്ചു . ഇതിലൂടെ ത​നി​ക്ക് നേ​രി​ട്ട ന​ഷ്ട​ങ്ങ​ൾ​ക്ക് 5,001 കു​വൈ​ത്ത് ദി​നാ​ർ വേ​ണ​മെന്ന് ആയിരുന്നു പരാതിയിലെ പ്രധാന ആവശ്യം

സമകാലിക മലയാളം ഡെസ്ക്

കു​വൈ​ത്ത് സിറ്റി : വി​മാ​നം വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന് ഉണ്ടായ ബുദ്ധിമുട്ടിൽ എ​യ​ർ​ലൈ​ൻ കമ്പനി 470 ദിനാർ ( 1,32,941.50 രൂപ ) ​നഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത് കോ​ട​തി ഉത്തരവിട്ടു. യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കോ​ർ​ട്ട് ഓ​ഫ് ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് (കോമേ​ഴ്സ്യ​ൽ ഡി​വി​ഷ​ൻ) വിധി പറഞ്ഞത്.

കൈറോ(Cairo) ​യി​ൽ ​നി​ന്ന് കു​വൈത്തിലേ​ക്കു​ള്ള വി​മാ​നം വൈ​കി​യ​തി​​​നെ​ത്തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​നാ​യ മു​ഹ​മ്മ​ദ് സ​ഫ​റാ​ണ് വി​മാ​ന​ക്ക​മ്പ​നി​ക്കെ​തി​രെ പ​രാ​തിയുമായി കോടതിയെ സമീപിച്ചത്. 2024 ജൂ​ൺ 30ന് ​രാ​ത്രി 8.05ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11.05ന് ​എ​ത്തേ​ണ്ട​താ​യി​രു​ന്നു കൈറോയി​ൽ​നി​ന്നുള്ള വി​മാ​നം. എ​ന്നാ​ൽ വി​മാ​നം അ​ഞ്ച് മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി ജൂ​ലൈ ഒ​ന്നി​ന് പു​ല​ർ​ച്ചെ 1.45നാ​ണ് യാത്ര പു​റ​പ്പെ​ട്ട​ത്

യാത്ര വൈ​കു​മെ​ന്ന കാ​ര്യം തന്നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നി​ല്ല എന്നും വി​മാ​നം വൈ​കി​യ​തോ​ടെ പ്ര​ധാ​ന​പ്പെ​ട്ട ക്ല​യ​ന്റ് അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ റ​ദ്ദാ​യതായും മു​ഹ​മ്മ​ദ് സഫാർ കോടതിയിൽ വാദിച്ചു . ഇതിലൂടെ ത​നി​ക്ക് നേ​രി​ട്ട ന​ഷ്ട​ങ്ങ​ൾ​ക്ക് 5,001 കു​വൈ​ത്ത് ദി​നാ​ർ വേ​ണ​മെന്ന് ആയിരുന്നു പരാതിയിലെ പ്രധാന ആവശ്യം. ഇതോടെ സം​ഭ​വ​ത്തി​ന്റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം വിമാനക്കമ്പനിക്ക് ആണെന്ന് കണ്ടെത്തിയ കോടതി നഷ്ടപരിഹാരമായി 470 ദീ​നാ​ർ ന​ൽ​കാ​ൻ ഉത്തരവിട്ടു.

Kuwait court has ordered an airline to pay a passenger 470 dinars in compensation for the inconvenience caused by a delayed flight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT