കഴുതപ്പുലിയും പുള്ളിപ്പുലിയും തമ്മില്‍ പോരാട്ടം 
World

കഷ്ടപ്പെട്ട് പിടികൂടിയ ഇരയെ വിടാതെ പുള്ളിപ്പുലി, തട്ടിയെടുക്കാന്‍ കഴുതപ്പുലി; പൊരിഞ്ഞ പോരാട്ടം (വീഡിയോ)

സൗത്ത് ആഫ്രിക്കയിലെ സ്വകാര്യ വന്യജീവി സങ്കേതമായ സാബി സാബി ഗെയിം റിസര്‍വില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഇര തേടി ഭക്ഷിക്കുന്നതിന് പുള്ളിപ്പുലിക്ക് എപ്പോഴും തടസമായി നില്‍ക്കാറ് കഴുതപ്പുലികളാണ്. ഇരയെ ഭക്ഷിക്കുന്ന സമയത്ത് കഴുതപ്പുലികള്‍ ചാടിവീഴുന്നത്‌ പതിവാണ്. ഇരയ്ക്ക് വേണ്ടി പുള്ളിപ്പുലിയും കഴുതപ്പുലിയും പോരാടുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സൗത്ത് ആഫ്രിക്കയിലെ സ്വകാര്യ വന്യജീവി സങ്കേതമായ സാബി സാബി ഗെയിം റിസര്‍വില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സഫാരിക്കിറങ്ങിയ വിനോദസഞ്ചാരികളുടെ മുന്നിലാണ് ഇരയുമായി പുള്ളിപ്പുലിയെത്തിയത്. പാതിയോളം ഭക്ഷിച്ച ഇരയെ തട്ടിയെടുക്കാനായി പിന്നാലെ കൂറ്റന്‍ കഴുതപ്പുലിയുമെത്തി. 

കാത്തിരുന്നു പിടികൂടിയ ഇമ്പാലയെ ഭക്ഷിക്കുന്നതിനിടയിലാണ് കഴുതപ്പുലി ഇരയുടെ ശരീരത്തില്‍ പിടിമുറുക്കിയത്. പിന്നീട് ഇമ്പാലയുടെ പാതിയോളം ഭക്ഷിച്ച മൃതശരീരത്തിനുവേണ്ടി വാശിയേറിയ പോരാട്ടമാണ് നടന്നത്. തലഭാഗത്ത് പിടിച്ച് പുള്ളിപ്പുലിയും തോലില്‍ കടിച്ചുവലിച്ച് കഴുതപ്പുലിയും തമ്മില്‍ വടംവലി മത്സരമാണ് നടന്നത്. സഫാരി വാഹനത്തിന്റെ സമീപത്തായിരുന്നു ഇവയുടെ പോരാട്ടം. അപൂര്‍വ പോരാട്ടത്തിന്റെ ദൃശ്യം പകര്‍ത്തിയത് റിച്ചാര്‍ഡ് ഡിഗോവിയ ആണ്.

ഒടുവില്‍ കഴുതപ്പുലി തന്നെ പോരാട്ടത്തില്‍ ജയിച്ചു. പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുത്ത കഴുതപ്പുലി സമീപത്തുള്ള മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷിക്കുകയും ചെയ്തു. ഇതോടെ പുലിയും കാട്ടിലേക്ക് മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT