അമ്മക്കുരങ്ങിന്റെ മാറോട് ചേര്‍ന്ന് കിടക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യം 
World

പുലി വേട്ടയാടി കൊന്ന അമ്മക്കുരങ്ങിന്റെ മാറോട് ചേര്‍ന്ന് ജീവനുള്ള കുട്ടിക്കുരങ്ങന്‍; നൊമ്പര കാഴ്ച

വന്യജീവി ഫൊട്ടോഗ്രഫറായ ഷഫീഖ് മുള്ളയാണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്

സമകാലിക മലയാളം ഡെസ്ക്

കാട്ടിലെ കാഴ്ചകള്‍ എന്നും പുതുമ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ ദിവസവും കാടുമായും വന്യജീവികളുമായും ബന്ധപ്പെട്ട് നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രത്യേകിച്ചും മൃഗങ്ങളുടെ വേട്ടകള്‍. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നൊമ്പരമാകുന്നത്. പുള്ളിപ്പുലി വേട്ടയാടി കൊന്ന അമ്മക്കുരങ്ങിന്റെ നെഞ്ചോടു ചേര്‍ന്നിരിക്കുന്ന കുട്ടിക്കുരങ്ങന്റെ ദൃശ്യമാണ് വേദനയാകുന്നത്.

വന്യജീവി ഫൊട്ടോഗ്രഫറായ ഷഫീഖ് മുള്ളയാണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്.സുഹൃത്തുക്കള്‍ക്കൊപ്പം സാംബിയയിലെ ലുവാങ്വാ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇവര്‍. അവിടെ വച്ചാണ് നൊമ്പരപ്പെടുത്തുന്ന കാഴ്ചയ്ക്ക് ഇവര്‍ സാക്ഷിയായത്. 

പുലി വേട്ടയാടി കൊന്ന അമ്മക്കുരങ്ങിന്റെ നെഞ്ചോട് ചേര്‍ന്നു കിടക്കുന്ന ജീവനുള്ള കുട്ടിക്കുരങ്ങിന്റെ ദൃശ്യങ്ങളാണ് അപൂര്‍വ്വ കാഴ്ചയായത്. നിമിഷങ്ങള്‍ക്കകം തന്നെ കുട്ടിക്കുരങ്ങനെയും പുലിയുടെ കുഞ്ഞ് കൊന്നുകളഞ്ഞു. വേദനാജനകമായിരുന്നു ഈ കാഴ്ചയെന്ന് ഇവര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT