വാതിലില്‍ തൂങ്ങിക്കിടന്ന പാമ്പ് യുവതിയുടെ പുരികത്തില്‍ കൊത്തി; ഒടുവില്‍ 

യുവതിക്ക് വാതിലില്‍ തൂങ്ങിക്കിടന്ന പാമ്പില്‍ നിന്ന് കടിയേറ്റു
വാതിലില്‍ തൂങ്ങിക്കിടന്ന പാമ്പ് യുവതിയുടെ പുരികത്തില്‍ കടിച്ചപ്പോള്‍, ഫെയ്‌സ്ബുക്ക്
വാതിലില്‍ തൂങ്ങിക്കിടന്ന പാമ്പ് യുവതിയുടെ പുരികത്തില്‍ കടിച്ചപ്പോള്‍, ഫെയ്‌സ്ബുക്ക്

ന്യൂയോര്‍ക്ക്:  യുവതിക്ക് വാതിലില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പില്‍ നിന്ന് കടിയേറ്റു. പാമ്പിനെ കണ്ട് അലമുറയിട്ട് കരഞ്ഞ മകളുടെ അരികിലേക്ക് ഓടി പോകുന്നതിനിടെയാണ്, വാതിലില്‍ തൂങ്ങിക്കിടന്നിരുന്ന പാമ്പ് യുവതിയെ കടിച്ചത്. വിഷമില്ലാത്ത പാമ്പ് ആയതു കൊണ്ട് യുവതി രക്ഷപ്പെട്ടു. 

അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. യുവതിയുടെ പുരികത്തിലാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആശ്വാസമായതായി യുവതി പറയുന്നു. വിഷമുള്ള പാമ്പ് ആയിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് കേട്ടപ്പോള്‍ ആശങ്ക ഒഴിഞ്ഞതായും യുവതി പറയുന്നു.

പാമ്പിനെ കണ്ട് മകള്‍ അലമുറയിട്ട് കരഞ്ഞപ്പോള്‍ പുറത്തേയ്ക്ക് ഓടുന്ന സമയത്താണ് പാമ്പിന്റെ കടിയേറ്റത്. മുന്‍വശത്തെ വാതിലില്‍ തൂങ്ങിക്കിടന്ന പാമ്പാണ് യുവതിയെ കടിച്ചത്. പാമ്പ് വാതിലില്‍ തൂങ്ങിക്കിടക്കുന്ന കാര്യം അറിയാതെയാണ് താന്‍ മുന്‍വശത്തേയ്ക്ക് പോയതെന്നും യുവതി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com