Lufthansa flight 
World

ഇന്ധന പ്രതിസന്ധി: ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു

പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുടെ ആദ്യ ഘട്ടമായി മേയ് അവസാനം വരെ 120 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബെര്‍ലിന്‍: ഇന്ധനപ്രതിസന്ധി മറികടക്കാന്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാൻ ലുഫ്താന്‍സ എയര്‍ലൈന്‍സ്. ജര്‍മ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ 20,000 വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു എന്നാണ് റിപ്പോർട്ട്. ഹ്രസ്വ-ദൂര വിമാന സര്‍വീസുകളാണ് ഒഴിവാക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിമാന ഇന്ധനത്തിന്റെ വിലയുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ഏകദേശം 40,000 ടണ്‍ ജെറ്റ് ഇന്ധനം ലാഭിക്കാനാകും എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളുടെ ആദ്യ ഘട്ടമായി മേയ് അവസാനം വരെ 120 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ലുഫ്താന്‍സ സിറ്റിലൈന്‍ റീജിയണല്‍ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ പഴയ വിമാനങ്ങളുടെ സര്‍വീസും നിര്‍ത്തലാക്കി. 27 വിമാനങ്ങളാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കമ്പനി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

Lufthansa flight cancellations mainly across European routes are expected to save about 40,000 tons of fuel and represent roughly 1% of the airline’s total capacity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൃദയത്തില്‍ നര്‍മ്മം നിറച്ച് മടക്കം; സലിംകുമാറിന് വിടചൊല്ലി കേരളം

ഓഷ്യൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രോജക്ട് എഞ്ചിനീയർ ഉൾപ്പെടെ ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാം

ശരീരവീക്കം കുറയ്ക്കാൻ മഞ്ഞൾ നല്ല ഔഷധമാണ്, പക്ഷെ ​ഗുണം ഉണ്ടാകണമെങ്കിൽ ഒപ്പമുള്ള ചേരുവ ശരിയാകണം

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ആചാരലംഘന നീക്കമെന്ന് ആരോപണം; പവിത്രത തകർക്കാൻ ശ്രമമെന്ന് ഹിന്ദു ഐക്യവേദി

'നാളെ ഞാന്‍ പോകാനുള്ളിടത്തേക്കാണ് ഹനീഫിക്ക പോയിരിക്കുന്നത്, എനിക്കൊരു ദുഃഖവുമില്ല'; വേദനയുടെ കടലാഴം ഒളിപ്പിച്ച സലിം കുമാര്‍

SCROLL FOR NEXT