എറിക് സുകുമാരൻ 
World

ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി മലയാളി; ചരിത്രത്തില്‍ ഇടം നേടാന്‍ എറിക് സുകുമാരൻ

തെരഞ്ഞെടുക്കപ്പെട്ടാൽ ഹൗസ് ഓഫ് കോമൺസിലേക്കെത്തുന്ന ആദ്യ മലയാളി വംശജനായി ഈ 38 കാരൻ മാറും. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിലേക്ക് ജനവിധി തേടി തിരുവനന്തപുരം വർക്കല ശിവ​ഗിരി സ്വദേശി എറിക് സുകുമാരൻ. പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായാണ് എറിക് പാർലമെന്റ് അംഗമാകാൻ മത്സരിക്കുന്നത്. ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണ് എറിക്കിന്. ജൂലൈ നാലിനാണ് വോട്ടെടുപ്പ്.

തെരഞ്ഞെടുക്കപ്പെട്ടാൽ ഹൗസ് ഓഫ് കോമൺസിലേക്കെത്തുന്ന ആദ്യ മലയാളി വംശജനായി ഈ 38 കാരൻ മാറും. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് എറിക് ജനവിധി തേടുന്നത്. ആറ്റിങ്ങൽ സ്വദേശി ജോണി - അനിത സുകുമാരൻ ദമ്പതികളുടെ മകനാണ് എറിക്. ലോക ബാങ്ക് കൺസൾട്ടന്റ് കൂടിയാണ് എറിക്. 'എൻ്റെ കുടുംബത്തിന് ഒരുപാട് കാര്യങ്ങൾ നൽകിയ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആ​ഗ്രഹം.

വ്യക്തിസ്വാതന്ത്ര്യം അതുപോലെ പാരമ്പര്യം ഭരണഘടന എന്നിവയെ ഞാൻ ബഹുമാനിക്കുന്നു. സമൃദ്ധിയിലേക്കുള്ള വഴിയെന്ന നിലയിൽ ബിസിനസിലും വിശ്വാസമർപ്പിക്കുന്നുവെന്നും' എറിക് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യുകെയിലാണ് എറിക് ജനിച്ചതും വളർന്നതും.

യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ഉന്നതബിരുദം കരസ്ഥമാക്കിയത്. ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തശേഷം ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. റിന്യൂവബിൾ എനർജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും നടത്തുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്നപ്പോൾ 2012ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ സ്വദേശി ലിൻഡ്സെയാണ് ഭാര്യ. അതേസമയം മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായും മലയാളിയാണ് ജനവിധി തേടുന്നത്. സോജൻ ജോസഫാണ് ലേബർ ടിക്കറ്റിൽ മത്സരിക്കുന്നത്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT