ബിഗ് ടിക്കറ്റ് എക്‌സ്
World

ടിക്കറ്റെടുത്തത് കേരളത്തില്‍ നിന്ന്, ബിഗ് ടിക്കറ്റില്‍ വീണ്ടും 'മലയാളിത്തിളക്കം'

മലയാളികളെ കൂടാതെ അഞ്ച് പേര്‍ക്കാണ് ഭാഗ്യം തുണച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ഭാഗ്യം. 50,000 ദിര്‍ഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാന തുക. ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുന്ന അരുണ്‍ (36), ഗംഗാധരന്‍ എന്നിവരാണ് മലയാളികളായ വിജയികള്‍.

തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരുണിനെ ഭാഗ്യം കടാക്ഷിച്ചത്. 2019ല്‍ യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്ക് പോയ അരുണ്‍ പത്ത് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചെന്നും, സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും അരുണ്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഓണ്‍ലൈനായാണ് ഗംഗാധരന്‍ ടിക്കറ്റ് എടുത്തത്.

മലയാളികളെ കൂടാതെ അഞ്ച് പേര്‍ക്കാണ് ഭാഗ്യം തുണച്ചത്. ചെന്നൈ സ്വദേശിയായ സാരംഗരാജ്, പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ്, ബ്രിട്ടിഷ് പൗരനായ വാറന്‍ എന്നിവരാണ് മറ്റുള്ളവര്‍. ചെന്നൈ സ്വദേശിയായ സാരംഗരാജ് ആറ് വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് വിജയിച്ചത്. അബുദാബിയില്‍ ക്രെയിന്‍ ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിലാണ്. ലഭിക്കുന്ന സമ്മാനത്തുക കടങ്ങള്‍ തീര്‍ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാനാണ് സാരംഗരാജിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT