മദ്യപാനം ആരോഗ്യത്തിന് ഹാനികരം 
World

17 മണിക്കൂറിനകം 67 പബ്ബില്‍ കയറി മദ്യപിച്ചു; 22കാരന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് 

ഒരു ദിവസത്തിനിടെ 67 പബ്ബില്‍ കയറി മദ്യപിച്ച 22കാരന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഒരു ദിവസത്തിനിടെ 67 പബ്ബില്‍ കയറി മദ്യപിച്ച 22കാരന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 17 മണിക്കൂറിനകമാണ് 22കാരനായ നഥാന്‍ ക്രിമ്പ് എല്ലാ പബ്ബിലും കയറിയത്. 

ലണ്ടനിലെ ബ്രിങ്ടണില്‍ പ്രവര്‍ത്തിക്കുന്ന പബ്ബുകളിലാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കയറി 22കാരന്‍ മദ്യപിച്ചത്.ഗാരത്ത് മര്‍ഫിയുടെ റെക്കോര്‍ഡാണ് നഥാന്‍ തിരുത്തികുറിച്ചത്. 17 മണിക്കൂറിനിടെ ഗാരത്ത് മര്‍ഫി 56 പബ്ബുകളാണ് സന്ദര്‍ശിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗാരത്ത് കൈവരിച്ച നേട്ടത്തിന് അല്‍പ്പായുസ് മാത്രം നല്‍കി നഥാന്‍ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ഇറങ്ങിതിരിക്കുമ്പോള്‍ ഇത്രയും ബുദ്ധിമുട്ടേറിയതാകുമെന്ന് കരുതിയിരുന്നില്ലെന്ന് നഥാന്‍ പറയുന്നു.ഓരോ പബ്ബിലും പോയി മദ്യം കഴിക്കാനാണ് തീരുമാനിച്ചിരുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി ബില്ലും ദൃക്‌സാക്ഷികളുടെ ഒപ്പും ശേഖരിച്ചു. ബിയര്‍, ലാഗര്‍, ലിക്കര്‍ ഷോട്ടുകളാണ് കുടിച്ചത്. കുറഞ്ഞ സമയം കൊണ്ടാണ് ഇത്രയുമധികം മദ്യം കുടിച്ചത്. 20 മുതല്‍ 30 ലിറ്റര്‍ വരെ മദ്യം അനായാസമായി കുടിച്ചു. ടോയ്‌ലെറ്റില്‍ സമയം ചെലവഴിക്കേണ്ടി വന്നത് കൊണ്ടാണ് ഇത്രയും സമയം നഷ്ടമായതെന്നും യുവാവ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്

അച്ഛന്റ ഭാര്യയുടെ അമ്മയെ മകന്‍ വിവാഹം കഴിച്ചു; അച്ഛന്‍ മകന് മരുമകന്‍, അച്ഛന്റെ മുന്‍ഭാര്യ മകളും! ചക്ക കുഴഞ്ഞ പോലൊരു ജീവിതം

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല; മാസം രോഗം ബാധിച്ചത് 120 പേര്‍ക്ക്

'വകയിരുത്തിയത് 700 കോടി മാത്രം'; സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കരുതെന്ന് വീണാ ജോര്‍ജ്