പ്രതീകാത്മക ചിത്രം 
World

യുവതിയെ മുറിയില്‍ പൂട്ടിയിട്ടു, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മൂന്നാം നിലയില്‍ നിന്ന് വീണു; കാമുകന് തടവുശിക്ഷ

ബഹ്‌റൈനില്‍ കാമുകന്‍ മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ യുവാവിന് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

സമകാലിക മലയാളം ഡെസ്ക്

മനാമ: ബഹ്‌റൈനില്‍ കാമുകന്‍ മുറിയില്‍ പൂട്ടിയിട്ട യുവതിക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ യുവാവിന് കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. കാമുകന്റെ മേല്‍ ആദ്യം കൊലപാതക ശ്രമത്തിനായിരുന്നു കുറ്റം ചുമത്തിയിരുന്നത്. പിന്നീട് ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചുവെന്നത് മാത്രമാക്കുകയായിരുന്നു.

വിദേശികളായ ഇരുവരും ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് രാത്രി ഒരുമിച്ച് കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ യുവതി പോകാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തടഞ്ഞു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തര്‍ക്കത്തിനൊടുവില്‍ യുവതിയെ ഇയാള്‍ മുറിയിലിട്ട് പൂട്ടിയിട്ടു. 

മുറിയുടെ ടോയ്‌ലറ്റ് വിന്‍ഡോയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതിക്ക് പരിക്കേറ്റത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിയുടെ ശരീരം ടോയ്‌ലറ്റിലെ വിന്‍ഡോയില്‍ കുടുങ്ങി. വിവരമറിഞ്ഞ യുവാവ് ഇവരെ പിടിച്ചുവലിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചത് കാമുകന്‍ തന്നെയാണ്. ആശുപത്രിയില്‍ നിന്നാണ് സംഭവത്തെക്കുറിച്ച്  അല്‍ നാബിഹ് സാലിഹ് പൊലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചത്.

യുവാവിനെതിരെ വധശ്രമത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും യുവതിയെ കൊല്ലാന്‍ ഇയാള്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കണ്ടെത്തിയ കോടതി ശാരീരിക ഉപദ്രവം മാത്രമാക്കി ചുരുക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചതും ആംബുലന്‍സ് വിളിച്ചതുമെല്ലാം കോടതി ഇതിനുള്ള തെളിവുകളായി കണക്കാക്കുകയും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT