പ്രതീകാത്മക ചിത്രം 
World

ഉറങ്ങിയ കാമുകിയുടെ 'കണ്‍പോള' തട്ടിയെടുത്തു, 18ലക്ഷം കവര്‍ന്നു; 28കാരന്‍ അറസ്റ്റില്‍

ഉറങ്ങുന്ന സമയത്ത് മുന്‍ കാമുകിയുടെ 18ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ചൈനയില്‍ ഉറങ്ങുന്ന സമയത്ത് മുന്‍ കാമുകിയുടെ 18ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. യുവതിയുടെ സ്മാര്‍ട്ട്‌ഫോണില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിന് മുഖം തിരിച്ചറിയുന്നതിനുള്ള ഫെയ്ഷ്യല്‍ റെക്കഗനിഷന്‍ ദുരുപയോഗം ചെയ്താണ് 28കാരന്‍ തട്ടിപ്പ് നടത്തിയത്. യുവതി ഉറങ്ങുന്ന സമയത്ത് കണ്‍പോള ദുരുപയോഗം ചെയ്താണ് സ്മാര്‍ട്ട്‌ഫോണില്‍ പ്രവേശിച്ച്് ലക്ഷങ്ങള്‍ കവര്‍ന്നത്.

2020 ഡിസംബറിലാണ് സംഭവം. യുവതിയുടെ സ്മാര്‍ട്ട്‌ഫോണില്‍ നിയമവിരുദ്ധമായി പ്രവേശിച്ചാണ് ഹുവാങ് തട്ടിപ്പ് നടത്തിയത്. ആദ്യം യുവതി ഉറങ്ങുന്ന സമയത്ത് കണ്‍പോള ദുരുപയോഗിച്ച് ഫെയ്ഷ്യല്‍ റെക്കഗനിഷന്‍ സാധ്യമാക്കി. തുടര്‍ന്ന് യുവതിയുടെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വലിയ തുക അക്കൗണ്ടില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവതിയുടെ അലിപേ പേയ്്‌മെന്റ് പ്ലാറ്റ്‌ഫോമില്‍ കയറിയാണ് യുവാവ് പണം കവര്‍ന്നത്. ഇതിനായി ഫോണിന്റെ ഫെയ്ഷ്യല്‍ റെക്കഗനിഷന്‍, ഫിംഗര്‍പ്രിന്റ് ഫീച്ചറുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങളോളം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതുമൂലം വന്ന വലിയ ബാധ്യത തീര്‍ക്കാനാണ് യുവാവ് പണം കവര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ യുവാവിനെ മൂന്നരവര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21