World

അമ്മ ദുര്‍മന്ത്രാവാദം നടത്തുന്നതായി സ്വപ്‌നം കണ്ടു; കൊല്ലാനായി മകന്റെ ശ്രമം; അറസ്റ്റ്

മന്ത്രവാദം ചെയ്യുന്നതില്‍ നിന്നും മാതാവിനെ തടയാനാണ് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് യുവാവിന്റെ വാദം 

Author : സമകാലിക മലയാളം ഡെസ്ക്


കുവൈത്ത് സിറ്റി: മാതാവ് ദുര്‍മന്ത്രവാദം നടത്തുന്നതായി സ്വപ്‌നം കണ്ടതിന് പിന്നാലെ അപ്പാര്‍ട്ട്‌മെന്റ് തകര്‍ത്ത് അകത്തുകയറി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഹവാലി ഗവര്‍ണേറ്റിലെ അല്‍ സല്‍മിയ ഏരിയയിലാണ് സംഭവം. പ്രതിയായ കുവൈത്തി യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. 

മാതാവ് ദുര്‍മന്ത്രവാദം നടത്തുന്നതായി സ്വപ്നം കണ്ടതിനെ തുടര്‍ന്നാണ് അവരെ കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചത് എന്നാണ് യുവാവ് പറയുന്നത്. മന്ത്രവാദം ചെയ്യുന്നതില്‍ നിന്നും മാതാവിനെ തടയാനാണ് കൊല്ലാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒരു യുവാവ് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന യുവാവിനെയാണ് അവിടെ കണ്ടത്. ഇയാളുമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ യുവാവിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുകയും കത്തി മാറ്റുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിഞ്ഞത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി മാസത്തില്‍ ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാല്‍, മകനെതിരെ കേസുകൊടുക്കാന്‍ മാതാവ് തയാറായില്ല. തന്റെ മകന്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ആശുപത്രിയില്‍ ചികില്‍സയിലാണെന്നുമാണ് മാതാവിന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT