Trump in Escalator 
World

ട്രംപ് കയറിയപ്പോള്‍ യുഎന്നിലെ എക്‌സലേറ്റര്‍ നിന്നു, പടി കയറി പ്രസിഡന്റും ഭാര്യയും; അന്വേഷണം ആവശ്യപ്പെട്ട് വൈറ്റ് ഹൗസ്

എക്‌സലേറ്ററിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിമര്‍ശിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ എക്‌സലേറ്റര്‍ പൊടുന്നനെ നിന്നുപോയത് വൈറ്റ് ഹൗസും യുഎന്നും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നു. ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ യുഎസ് പ്രസിഡന്റ്  ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും എക്‌സലേറ്ററിലേക്ക് കാലെടുത്തു വെച്ചതിനു പിന്നാലെയാണ് അതിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചത്. തുടര്‍ന്ന് ട്രംപും ഭാര്യയും എസ്‌കലേറ്ററിന്റെ പടി കയറി പോകുകയായിരുന്നു.

എക്‌സലേറ്ററിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചതിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് വിമര്‍ശിച്ചു. അംഗീകരിക്കാനാകാത്തതാണെന്ന് പറഞ്ഞ, ലെവിറ്റ് എക്‌സലേറ്റര്‍ നിന്നത് നിഷ്‌കളങ്കമായ പിഴവായി കരുതാനാവില്ലെന്നും അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം വേണം. ആരെങ്കിലും എസ്‌കലേറ്റര്‍ മനഃപൂര്‍വം നിര്‍ത്തിയതാണെങ്കില്‍ അവര്‍ക്കെതിരെ നടപടി വേണമെന്നും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.

ട്രംപ് എത്തുമ്പോള്‍ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും നിര്‍ത്തുന്നതിനെക്കുറിച്ച് യുഎന്‍ ജീവനക്കാര്‍ തമാശ പറഞ്ഞിരുന്നതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് രംഗത്തു വന്നിട്ടുള്ളത്. ജനറല്‍ അസംബ്ലിയില്‍ ട്രംപ് പ്രസംഗം ആരംഭിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഈ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ വലിയ കുഴപ്പത്തിലാണ് എന്ന് ട്രംപ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

The escalator suddenly stopped when Trump boarded, causing a rift in the relationship between the White House and UN.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാബാ സിദ്ദീഖി കൊലപാതകത്തിന്റെ ആസൂത്രകന്‍; അന്‍മോല്‍ ബിഷ്‌ണോയിയെ യുഎസ് നാടുകടത്തി, ഇന്ത്യയിലെത്തിക്കും

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി അറസ്റ്റില്‍

'തെറ്റാന്‍ കാരണം അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതം, പിണറായി സര്‍ക്കാരിന്റെ 80 ശതമാനം പദ്ധതികളും എന്റെ ബുദ്ധിയിലുണ്ടായത്'

'പ്രധാനമന്ത്രി സംസാരിക്കുന്നതെല്ലാം വികസനത്തെക്കുറിച്ച്'; മോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ

SCROLL FOR NEXT