ബിൽ ​ഗേറ്റ്സും മെലിൻഡയും/ ചിത്രം: എ പി 
World

'ഇതാണ് പല കാര്യങ്ങളിൽ ഒന്ന്', വിവാഹമോചനത്തിന് ശേഷം മെലിൻഡയുടെ ആദ്യ അഭിമുഖം; ബിൽ ​ഗേറ്റ്സിന് വിമർശനം 

വേർപിരിയലിന് ശേഷം നൽകിയ ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ ബിൽ ​ഗേറ്റ്സിനെ വിമർശിച്ചിരിക്കുകയാണ് മെലിൻഡ

Author : സമകാലിക മലയാളം ഡെസ്ക്

27 വർഷത്തെ ദാമ്പത്യത്തിനു ശേഷം കഴിഞ്ഞ മെയിലാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞത്. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം പുറത്തുവിട്ടത്. "ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്ന"തെന്നാണ് ഇവർ പറഞ്ഞത്. എന്നാലിപ്പോൾ വേർപിരിയലിന് ശേഷം നൽകിയ ആദ്യ ടെലിവിഷൻ അഭിമുഖത്തിൽ ബിൽ ​ഗേറ്റ്സിനെ വിമർശിച്ചിരിക്കുകയാണ് മെലിൻഡ. 

ബാലലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയായി വിചാരണ കാത്ത് കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത ജെഫ്രി എപ്‌സ്റ്റൈനുമായുള്ള ബിൽ ​ഗേറ്റ്സിന്റെ ബന്ധത്തെയാണ് മെലിൻഡ വിമർശിച്ചത്. എപ്‌സ്റ്റൈനുമായുള്ള ബിൽ ​ഗേറ്റ്സിന്റെ ബന്ധമാണോ വിവാഹമോചനത്തിന് കാരണം എന്ന ചോദ്യത്തിന് അത് "പല കാര്യങ്ങളിൽ" ഒന്നാണെന്നായിരുന്നു മെലിൻഡയുടെ മറുപടി. താനും ഒരിക്കൽ എപ്‌സ്റ്റൈനെ നേരിൽ കണ്ടിട്ടുണ്ടെന്ന് മെലിൻഡ പറഞ്ഞു. അതിനുശേഷം പേടിസ്വപ്നങ്ങൾ കണ്ടിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. "ആരാണയാൾ എന്നറിയാൻ എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു, പക്ഷെ വാതിൽക്കൽ കാൽ എടുത്ത് വച്ച നിമിഷം മുതൽ ഞാൻ അതിൽ ഖേദിച്ചു," മെലിൻഡ പറഞ്ഞു.‌ 'വെറുപ്പുളവാക്കുന്ന ദുഷ്ട വ്യക്തിത്വം' എന്നാണ് ഈ കൂടിക്കാഴ്ചയ്ക്കുശേഷം അയാളെ മെലിൻഡ വിശേഷിപ്പിച്ചത്. 

വിവാഹമോചിതരാണെങ്കിലും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇനിയും തുടരുമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT