ബ്രൂക്ക്‌ലിന്‍ പാലത്തില്‍ ഇടിച്ച മെക്‌സിക്കന്‍ കപ്പല്‍  എപി
World

ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേന കപ്പല്‍ ഇടിച്ചു, രണ്ടു മരണം ( വീഡിയോ)

277 പേരുമായി പോയ മെക്‌സിക്കന്‍ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലോകപ്രശസ്തമായ ബ്രൂക്ക്ലിന്‍ പാലത്തില്‍ മെക്‌സിക്കന്‍ നാവികസേന കപ്പല്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.

277 പേരുമായി പോയ മെക്‌സിക്കന്‍ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തില്‍പ്പെട്ടത്. കപ്പലിന്റെ 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കൊടിമരം തകര്‍ന്ന് ഡെക്കിലേക്ക് മറിഞ്ഞു വീണു.

വിവിധ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മെക്‌സിക്കന്‍ നാവികസേനയുടെ കപ്പല്‍. ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ചരിത്ര നിര്‍മിതിയായ പാലത്തിന് കാര്യമായ കേടുപാടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും പഴക്കമേറിയ പാലങ്ങളില്‍ ഒന്നാണ് ബ്രൂക്ക്ലിന്‍ പാലം. 1883ലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ന്യൂയോര്‍ക് നഗരത്തിന്റെ അഭിമാന ചിഹ്നമായാണ് ബ്രൂക്ക്ലിന്‍ പാലത്തെ കണക്കാക്കുന്നത്. 142 വര്‍ഷം പഴക്കമുള്ള പാലത്തിന് വലിയ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം