
മിസ്സൗറി: അമേരിക്കയിലെ മിസ്സൗറി, കെന്റക്കി സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 21 മരണം. ചുഴലിക്കാറ്റില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് മിസ്സൗറിയില്‍ മാത്രം 5000ലധികം വീടുകള്‍ തകര്‍ത്തു.
വെള്ളിയാഴ്ച രാത്രിയിലെ കൊടുങ്കാറ്റില്‍ 14 പേര്‍ മരിച്ചതായി കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ ശനിയാഴ്ച എക്സില്‍ പറഞ്ഞു. മിസ്സൗറില്‍ ഏഴുപേരാണ് മരിച്ചത്. കെട്ടിടങ്ങള്‍ക്കകത്ത് കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ച വൈകി ലോറല്‍ കൗണ്ടിയില്‍ വീശിയ ഒരു ചുഴലിക്കാറ്റില്‍ നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായതായി കെന്റക്കി അധികൃതര്‍ പറഞ്ഞു.മിസ്സൗറിയില്‍ 5,000ല്‍ കൂടുതല്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി' മേയര്‍ കാര സ്പെന്‍സര്‍ പറഞ്ഞു.
സെന്റ് ലൂയിസിന് ഏകദേശം 209 കിലോമീറ്റര്‍ (130 മൈല്‍) തെക്ക് സ്‌കോട്ട് കൗണ്ടിയില്‍ മറ്റൊരു ചുഴലിക്കാറ്റ് ആഞ്ഞടിച്ചു, രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വീടുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
സല്‍മാന്‍ റുഷ്ദി വധശ്രമക്കേസ്: പ്രതി ഹാദി മതാറിന് 25 വര്‍ഷം തടവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ