ബിൽ ഗേറ്റ്‌സ്, മെലിൻഡ/ ഫേസ്ബുക്ക് ചിത്രം 
World

‌‌ബിൽ ഗേറ്റ്‌സും മെലിൻഡയും വേർപിരിഞ്ഞു; 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു 

ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബിൽഗേറ്റ്‌സും മെലിൻഡയും

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ  ബിൽ ഗേറ്റ്‌സും(65) ഭാര്യ മെലിൻഡയും(56) വേർപിരിഞ്ഞു. 27 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹമോചനം നേടുന്നതായി ഇരുവരും പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബിൽഗേറ്റ്‌സും മെലിൻഡയും. 

വളരെയധികം ചിന്തിച്ചശേഷമാണ് ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഇരുവരും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇനിയും തുടരുമെന്ന് ഇവർ അറിയിച്ചു. ദമ്പതികൾ എന്ന നിലയിൽ ജീവിതം ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നും പുതിയ ജീവിതത്തിന് തുടക്കമാകുകയാണെന്നും ഇരുവരും അറിയിച്ചു.‌
‌‍‍
ഇവർക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.  വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് പ്രസ്താവനയിൽ വിശദീകരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു