Narendra Modi, Putin, Xi Jinping എക്സ്
World

ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് മോദി, ഉച്ചകോടിക്കിടെ മോദി-ഷി-പുടിന്‍ സൗഹൃദ ചര്‍ച്ച

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്രമോദി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ചുവരികയാണ്. അടുത്തിടെ, പഹല്‍ഗാമില്‍ തീവ്രവാദത്തിന്റെ ഏറ്റവും മോശമാണ് കണ്ടത്. ദുഃഖത്തിന്റെ ആ മണിക്കൂറുകളില്‍ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു.

എസ്സിഒയിലെ അംഗമെന്ന നിലയില്‍ ഇന്ത്യ വളരെ ക്രിയാത്മകമായ പങ്കാണ് നിര്‍വഹിക്കുന്നത്. എസ്സിഒയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും നയവും മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ് - സുരക്ഷ, സി - കണക്റ്റിവിറ്റി, ഒ - അവസരം' എന്നിവയാണവ. എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഗംഭീരമായ സ്വീകരണം നല്‍കിയതിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് നന്ദി പറയുന്നു. ഇന്ന് ഉസ്‌ബെക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ്, ഉസ്‌ബെക് ജനതയെ അഭിനന്ദിക്കുന്നു. മോദി പറഞ്ഞു.

മുന്നോട്ട് നോക്കുമ്പോള്‍, വെല്ലുവിളികളും മാറ്റങ്ങളും നിറഞ്ഞ ഒരു ലോകത്ത് ഷാങ്ഹായ് സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു. നമ്മുടെ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തി ഉറച്ച ചുവടുവയ്പ്പുകളിലൂടെ മുന്നേറണം. വ്യത്യാസങ്ങള്‍ മാറ്റിവെച്ച് പൊതുവായ അടിത്തറ തേടണം. പങ്കിട്ട അഭിലാഷങ്ങളാണ് ശക്തിയുടെയും നേട്ടത്തിന്റെയും ഉറവിടം. വ്യത്യാസങ്ങള്‍ പൊതുവായത് തേടാനുള്ള ഇച്ഛാശക്തി പ്രതിഫലിപ്പിക്കുന്നുവെന്നും ജിന്‍പിങ് പറഞ്ഞു.

ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ അസാധാരണ ചര്‍ച്ച നടന്നു. ഫോട്ടോ സെഷന് മുന്‍പായാണ് മൂന്ന് നേതാക്കളും ചേര്‍ന്ന് ഹ്രസ്വ ചര്‍ച്ച നടത്തിയത്. അതിനുശേഷം, പുടിനൊപ്പമാണ് ഉച്ചകോടി വേദിയില്‍ മോദി എത്തിയത്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിന്‍പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാന്‍ജിനില്‍ തുടക്കമായത്.

Prime Minister Narendra Modi has said that terrorism is the biggest threat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേസന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയരുത്; ഡിജിപിയുടെ കർശന നിർദ്ദേശം, സർക്കുലർ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT