MoH implements Omanisation policy in all commercial and hospital pharmacies  meta ai
World

ഫാർമസി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടി; പുതിയ ഉത്തരവിറക്കി ഒമാൻ

ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെടുന്ന സർക്കുലർ (167/2025) ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കി. ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി മുതൽ പുതുക്കില്ല എന്നാണ് ഉത്തരവിൽ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ഫാർമസി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഒമാൻ സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ്. ഇനി മുതൽ ഫാർമസി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ലൈസൻസുകൾ പുതുക്കി നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഒമാൻ സ്വദേശികളെ മാത്രമേ ഇനി ഫാർമസികളിൽ ജോലിക്ക് ആയി നിയോഗിക്കാൻ കഴിയൂ. ഫാർമസി മേഖലകളിൽ സഹായികളായി തൊഴിലെടുത്തിരുന്ന പ്രവാസികൾക്ക് പോലും പുതിയ ഉത്തരവിൽ ഇളവ് അനുവദിച്ചിട്ടില്ല. ഇതോടെ ലൈസൻസ് കാലാവധി അവസാനിക്കുന്നതനുസരിച്ച് പ്രവാസികൾ മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകേണ്ട സാഹചര്യമാണ് ഉള്ളത്.

ഫാർമസി മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കണം എന്നാവശ്യപ്പെടുന്ന സർക്കുലർ (167/2025) ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കി. ഒമാനികളല്ലാത്ത ഫാർമസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസൻസുകൾ ഇനി മുതൽ പുതുക്കില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. ഈ നിർദേശം സമയബന്ധിതമായി പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോട് അഭ്യർഥിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പുതിയ തീരുമാനം നടപ്പിലാക്കുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്തു വരുന്ന നിരവധി മലയാളികൾക്ക് കനത്ത തിരിച്ചടി ആകും. വർഷങ്ങളായി ഒമാനിലെ ഫാർമസി മേഖലകളിൽ പ്രത്യേകിച്ച് ആശുപത്രികളിൽ ജോലി ചെയ്തു വന്നവർ പലരും ആശങ്കയിലാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി മാറാനുള്ള ശ്രമം പലരും ആരംഭിച്ചിട്ടുണ്ട്. പക്ഷെ, ഒമാൻ സർക്കാരിന്റെ തീരുമാനത്തെ സ്വദേശികൾ സ്വാഗതം ചെയ്തു.

MoH implements Omanisation policy in all commercial and hospital pharmacies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT