Russian Chopper crash സ്ക്രീൻഷോട്ട്
World

റഷ്യന്‍ ഹെലികോപ്റ്റര്‍ നിയന്തണം വിട്ട് വീട്ടില്‍ ഇടിച്ചുതകര്‍ന്നു; അഞ്ചുപേര്‍ മരിച്ചു- വിഡിയോ

റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗെസ്താനില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ റഷ്യന്‍ സൈനിക ഫാക്ടറിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗെസ്താനില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ റഷ്യന്‍ സൈനിക ഫാക്ടറിയിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് അഞ്ച് പേര്‍ മരിച്ചു. ഡാഗെസ്താനിലെ കിസ്ലിയാര്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്ലാന്റിലെ ജീവനക്കാരുമായി പോയ കെഎ -226 ഹെലികോപ്റ്ററാണ് തകര്‍ന്നത്.

കാസ്പിയന്‍ കടലിനടുത്തുള്ള ഗ്രാമത്തില്‍ നിയന്ത്രണം വിട്ട് തകര്‍ന്നുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്റ്റര്‍ ബീച്ചില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അതിന്റെ പിന്‍ഭാഗം ഒരു പാറയില്‍ ഇടിച്ചതിനാല്‍ റോട്ടര്‍ ഒടിഞ്ഞുപോയി.

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ പിന്നീട് കാസ്പിയന്‍ കടലിനോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇടിച്ചു തകരുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തിലാണ് ആള്‍നാശം സംഭവിച്ചത്. സംഭവത്തില്‍ റഷ്യയുടെ ഫെഡറല്‍ വ്യോമയാന ഏജന്‍സിയായ റോസാവിയറ്റ്‌സിയ, അപകടത്തെ ഒരു 'ദുരന്തം' ആയി പ്രഖ്യാപിക്കുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Moment When Russian Chopper Broke Into 2 Parts Before Crash Killing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT