പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിക്കുന്ന കുരങ്ങന്‍ 
World

പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ച് നിലത്തിട്ടു; വലിച്ചിഴച്ച് 'തട്ടിക്കൊണ്ടുപോകാന്‍' കുരങ്ങന്റെ ശ്രമം, ഒടുവില്‍- വീഡിയോ 

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ പതുങ്ങിയെത്തിയ കുരങ്ങന്‍ മുടിയില്‍ പിടിച്ച് വലിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരികയാണ്. അതിനാല്‍ കുട്ടികള്‍ പുറത്തേയ്ക്ക് പോകുമ്പോള്‍ മാതാപിതാക്കളുടെ ആധി ഇരട്ടിക്കുകയാണ്. ഇപ്പോള്‍ വിചിത്രമായ ഒരു തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. പക്ഷേ ഇക്കുറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് മനുഷ്യനല്ല, കുരങ്ങാണ് എന്ന് മാത്രം.

വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ പതുങ്ങിയെത്തിയ കുരങ്ങന്‍ മുടിയില്‍ പിടിച്ച് വലിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ താഴെ വീണ പെണ്‍കുട്ടിയെ കുരങ്ങന്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. സംഭവം സമീപത്തുണ്ടായിരുന്ന വ്യക്തി കണ്ടതിനാല്‍ വലിയ അപകടം ഒഴിവായി. അമ്മ അകത്ത് പാചകം ചെയ്യുന്നതിനിടെയായിരുന്നു കുരങ്ങന്റെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് വയസുകാരിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തതായി അമ്മ പറഞ്ഞു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT