മസ്‌കത്തില്‍ കെട്ടിടത്തിന് തീ പിടിച്ചു; 80 പേരെ രക്ഷപ്പെടുത്തി  എക്‌സ്
World

മസ്‌കത്തില്‍ കെട്ടിടത്തിന് തീ പിടിച്ചു; 80 പേരെ രക്ഷപ്പെടുത്തി

സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. സീബ് വിലായത്തില്‍ ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം എത്തി താമസക്കാരെ രക്ഷപ്പെടുത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. 80 പേരെയാണ് കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപകടത്തില്‍നിന്ന് രക്ഷപ്പെടുത്തിയ മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്? അതോറിറ്റി അംഗങ്ങള്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും