തേനി കൂട്ട ജയില്‍ചാട്ടം ആസൂത്രണം ചെയ്തത് ലിംഗപ്രസാദ് എന്ന തടവുകാരന്‍,വടക്കേ ഇന്ത്യയിലേക്ക് കടക്കാൻ പ്ലാൻ; ജയില്‍ ഡിജിപി തെറിച്ചു

പിടിയിലായ തടവുകാരെ തമിഴ്‌നാട്ടിലെ വിവിധ അതിസുരക്ഷാ ജയിലുകളിലേക്ക് മാറ്റാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം
Linga prasad, Sandeep Rathore
ലിംഗ പ്രസാദ്, ജയില്‍ ഡിജിപിയായിരുന്ന സന്ദീപ് റാത്തോഡ് എക്‌സ്‌
Edited By:
Updated on: 
1 min read

ചെന്നൈ : തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ തെക്കാംപട്ടി ജില്ലാ ജയിലില്‍ നിന്നും 17 പേരുടെ കൂട്ട ജയില്‍ചാട്ടത്തിന്റെ മുഖ്യ സൂത്രധാരന്‍ ലിംഗ പ്രസാദ് എന്ന തടവുകാരന്‍. ജാമ്യഹര്‍ജി കോടതി തള്ളിയതോടെയാണ് ജയില്‍ ചാട്ടം ആസൂത്രണം ചെയ്തത്. ഭിന്നശേഷിക്കാരന്‍ കൂടിയായ ലിംഗപ്രസാദ് ആണ് ജയില്‍ ചാട്ടമെന്ന ആശയം മുന്നോട്ടു വെച്ചത്. മറ്റു തടവുകാര്‍ ഇതിനൊപ്പം ചേരുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Linga prasad, Sandeep Rathore
ഡിജിറ്റല്‍ തട്ടിപ്പുകളില്‍ ജാഗ്രതക്കുറവ് ഉണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രീംകോടതി

ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത ലിംഗ പ്രസാദിനെതിരെ 26 ഓളം ക്രിമിനല്‍ കേസുകളുണ്ട്. ജയില്‍ ചാടി രക്ഷപ്പെട്ട ശേഷം ട്രെയിന്‍ മാര്‍ഗം വടക്കേ ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പ്ലാന്‍. എന്നാല്‍ തേനി, മധുര, ശിവഗംഗ, വിരുദുനഗര്‍ ജില്ലകളിലെ പൊലീസ് സേനാംഗങ്ങളും ആന്റ് നക്‌സല്‍ യൂണിറ്റും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെ, ജയില്‍ ചാടിയ 17 തടവുകാരെയും 40 മണിക്കൂറിനകം പിടികൂടി.

ജയിലിന് സമീപത്തെ മുള്‍ക്കാട്ടില്‍ ഉളിച്ചിരുന്ന 13 പേരെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. മറ്റുള്ളവരെ മറ്റു പള ഇടങ്ങൡ നിന്നും പിടികൂടുകയുമായിരുന്നു. തടവുകാരെ പിടികൂടാനായി 20 സ്‌പെഷല്‍ ടീമിനെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ചത്. പിടിയിലായ തടവുകാരെ തമിഴ്‌നാട്ടിലെ വിവിധ അതിസുരക്ഷാ ജയിലുകളിലേക്ക് മാറ്റാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.

ജയില്‍ ഡിജിപിയെ മാറ്റി

അതിനിടെ, തടവുകാരുടെ കൂട്ട ജയില്‍ചാട്ടത്തിന് പിന്നാലെ, തമിഴ്‌നാട് ജയില്‍ ഡിജിപിയെ സര്‍ക്കാര്‍ മാറ്റി. ജയില്‍ ഡിജിപി സന്ദീപ് റായ് റാത്തോഡിനെ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഡിജിപി ചീഫ് വിജിലന്‍സ് ഓഫിസറായിട്ടാണ് മാറ്റി നിയമിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ എഡിജിപി കെ ശങ്കര്‍ ആണ് പുതിയ ജയില്‍ ഡിജിപി. തമിഴ്‌നാട് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കാര്‍ത്തിക് ഇത് സംബന്ധിച്ച ഉത്തരവിറക്കി.

Linga prasad, Sandeep Rathore
100% എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഇന്ധന ലഭ്യത എങ്ങനെ ഉറപ്പാക്കും? കേന്ദ്രത്തോട് സുപ്രീംകോടതി
Linga prasad, Sandeep Rathore
എസ്‌ഐആര്‍: അഞ്ച് സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും സമയപരിധി നീട്ടി; അന്തിമ പട്ടിക വൈകും
Summary

Theni Jailbreak: Linga Prasad identified as mastermind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER