Authorities set to renovate Muscat's first airport @s_x87
World

പ​ഴ​യ വി​മാ​ന​ത്താ​വ​ളം ഇനി മുതൽ ഷോപ്പിങ് മാൾ ; നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

നിക്ഷേപകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ആണ് പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഉള്ളത്. മസ്ക്കത്തിന്റെ ന​ഗ​രഹൃദയത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

സമകാലിക മലയാളം ഡെസ്ക്

മ​സ്‌​ക​ത്ത് : 1973 ൽ ​ഉ​ദ്ഘാ​ട​നം ചെയ്ത മ​സ്‌​ക​ത്തിലെ ആ പ​ഴ​യ വിമാനത്താവളം ഇനി പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒമാൻ അധികൃതർ. ഒപ്പം ബിസിനസിൽ പുതിയ ഒരു മാതൃകയും. പഴയതെല്ലാം ഇടിച്ചു പൊളിച്ചു കളയുന്ന ശൈലി മാറ്റി പകരം ഒരു കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന സ്മാരകമായി മാറ്റാനും അതിനൊപ്പം തന്നെഒരു മികച്ച ഷോപ്പിങ് അനുഭവം സന്ദർശകർക്ക് ഒരുക്കാനുമുള്ള നീക്കമാണ് മ​സ്‌​ക​ത്തിലെ പ​ഴ​യ എയർപോർട്ട് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യോ​മ​യാ​ന മ്യൂ​സി​യം, ഷോ​പ്പി​ങ് സെ​ന്റ​റു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, തുടങ്ങി ഒരു ഷോപ്പിങ് മാളിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഒരുക്കി പഴയ എയർ പോർട്ടിനെ പുതു പുത്തൻ ആക്കാനാണ് നീക്കം.

ഒമാന്റെ വ്യോമയാനമേഖയിൽ ഇത്രത്തോളം സ്വാധീനമുള്ള ഈ സ്ഥലത്തിന് പുത്തനുണർവ്വ് നൽകാൻ നിക്ഷേപകർക്കും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) ചെ​യ​ർ​മാ​ൻ നാ​യി​ഫ് ബി​ൻ അ​ലി അ​ൽ അ​ബ്രി അറിയിച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പൈ​തൃ​ക​ത്തെ സംരക്ഷിക്കുന്നതിനൊപ്പം സാ​മ്പ​ത്തി​ക​മാ​യി ലാഭം ലഭിക്കുന്ന തരത്തിലുള്ള ഒരു വികസനമാണ് ല​ക്ഷ്യ​മെ​ന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങൾ ആണ് പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഉള്ളത്. മസ്ക്കത്തിന്റെ ന​ഗ​രഹൃദയത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

മി​ക​ച്ച റോ​ഡ് സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹൈ​വേ​യോ​ടും മ​സ്ക​ത്ത് എ​ക്പ്ര​സ് വേ​യോ​ടും ചേ​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിയും.

ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​ർ, നി​ര​വ​ധി മാ​ളു​ക​ൾ, ഹോ​ട്ട​ലു​ക​ൾ,പു​തി​യ വി​മാ​ന​ത്താ​വ​ളം, മ​ദീ​ന​ത്ത് ഇ​ർ​ഫാ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളാ​ണ് പ​ഴ​യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ചു​റ്റു​മു​ള്ള​ത്. അത് കൊണ്ട് ഈ ​പ​ദ്ധ​തിയിൽ ഇപ്പോൾ നി​ക്ഷേ​പ​മിറക്കിയാൽ ചി​ല്ല​റ വ്യാ​പാ​രി​ക​ൾ​ക്കും റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്കും ഭാവിയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Plans are taking shape to redevelop Muscat’s former international airport into a vibrant aviation-themed destination, with proposals including an aviation museum, shopping centers, restaurants, and other leisure and commercial attractions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT