എയര്‍പോര്‍ട്ടിലൂടെ നഗ്നയായി നടക്കുന്ന യുവതി / വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
World

വിമാനത്താവളത്തിലൂടെ പൂര്‍ണനഗ്നയായി നടന്ന് യുവതി; മൊബൈലില്‍ പകര്‍ത്തി യാത്രികര്‍

എയര്‍പോര്‍ട്ടിലെത്തിയതിന് പിന്നാലെ യുവതി വസ്ത്രങ്ങള്‍ ഒന്നായി അഴിച്ചുമാറ്റുകയായിരുന്നു- സഹയാത്രികര്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  സുരക്ഷാ ഉദ്യോഗസ്ഥരെ കുഴക്കി  യുവതി പൂര്‍ണ നഗ്നയായി വിമാനത്താവളത്തില്‍. അമേരിക്കയിലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ യുവതി എത്തിയത്. യുവതിയെ ബ്ലാങ്കറ്റ് പുതപ്പിക്കാന്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും അവര്‍ കുതറി മാറി. യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതമദ്യപാനത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളെ തുടര്‍ന്നാണ് യുവതി നഗ്നയായി വിമാനത്താവളത്തിനകത്ത് എത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം.

കഴിഞ്ഞ മാസമായിരുന്നു സംഭവം. പുലര്‍ച്ചെ അഞ്ചു മണിയോടെ വിമാനത്താവളത്തിലെ എ 37 ഗേറ്റിലാണ് യുവതി എത്തിയത്. ഇത് സംബന്ധിച്ച് ഇന്നലെയാണ് അധികൃതരുടെ വിശദീകരണം ഉണ്ടായത്. യുവതി വിമാനത്താവളത്തില്‍ എത്തുന്ന വീഡിയോ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈമാറിയെങ്കിലും മനോരോഗിയാണെന്ന് അറിഞ്ഞതിനാല്‍, തങ്ങള്‍ അത് പുറത്തുവിടില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിബിഎസ് ഫോര്‍ ചാനല്‍ വ്യക്തമാക്കി. 

ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കു മാത്രമാണ് വിമാനത്താവളത്തിനുള്ളിലെ ഗേറ്റിലേക്ക് വരാന്‍ കഴിയുക. ഇവര്‍ എങ്ങനെയാണ് വന്നതെന്നോ എന്താണ് സംഭവിച്ചത് എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്താവള ഗേറ്റിനരികിലേക്ക് യുവതി വന്നെത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. യുവതിയുടെ കൈയില്‍ ഒരു വെള്ളക്കുപ്പി മാത്രമേ ഉണ്ടായിരുന്നുളളൂ. പൂര്‍ണ്ണ നഗ്നയായിരുന്നു യുവതി. 

ഗേറ്റിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവരോട് ചിരിച്ചു കൊണ്ട് ഇവര്‍ സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവതിയെ പുതപ്പ് പുതപ്പിക്കാന്‍ ശ്രമിക്കുന്നതും അവര്‍ കുതറിമാറുന്നതും. അതിനു ശേഷമാണ്, വിനതാ പൊലീസ് അവരെ പുറത്തുകൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റിയത്. 

മനോനില തെറ്റിയ അവസ്ഥയില്‍ ഒരു യുവതി നഗ്നയായി വന്നിരുന്നുവെന്നും അവരെ പിന്നീട് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെന്‍വര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരെക്കുറിച്ച് മറ്റ് വിശദാംശങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT