'Need India's Help': PoK Leader's Cry For Aid Amid Pakistan's Brutalities File Photo
World

'പാക് അതിക്രമം സഹിക്കാന്‍ വയ്യ, ഇന്ത്യയുടെ സഹായം വേണം'; അഭ്യര്‍ഥനയുമായി പാക് അധീന കശ്മീരിലെ നേതാവ്

ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവായ സര്‍ദാര്‍ അമന്‍ ഖാനാണ് ഇന്ത്യ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇസ്ലാമബാദ്: പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, ഇന്ത്യയുടെ സഹായം തേടി പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവായ സര്‍ദാര്‍ അമന്‍ ഖാനാണ് ഇന്ത്യ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ മേഖലയില്‍ ഭരണകൂടം കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സാഹചര്യം കൂടുതല്‍ വഷളായാല്‍ ജനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മാറാനുള്ള അവസരമൊരുക്കണമെന്നും, അതിനായി നിയന്ത്രണ രേഖയിലെ അതിര്‍ത്തികള്‍ തുറന്നുനല്‍കണമെന്നും അമന്‍ ഖാന്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ വിഡിയോ പ്രചരിക്കുന്നുണ്ട്.

'ഞങ്ങള്‍ക്ക് ഇന്ത്യയുടെ സഹായം വേണം. ഇവിടെ റേഷന്‍ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ കടുത്ത ക്ഷാമമാണ്... നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്' -അമന്‍ ഖാന്‍ വിഡിയോയില്‍ പറയുന്നു. പ്രക്ഷോഭകാരികള്‍ക്കെതിരെ പാക് സുരക്ഷാ സേന നടപടികള്‍ കടുപ്പിച്ചതോടെ മേഖലയില്‍ ഭക്ഷണത്തിനും മരുന്നുകള്‍ക്കും മറ്റ് അവശ്യ വസ്തുക്കള്‍ക്കും കടുത്ത ക്ഷാമം നേരിടുകയാണെന്നും ഇത് വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റാവലക്കോട്ടിലെ ഈദ്ഗാ മൈതാനത്ത് നടന്ന റാലിയില്‍ പങ്കെടുത്തവരെ അമന്‍ ഖാന്‍ സംബോധന ചെയ്യുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. നമ്മള്‍ നിയന്ത്രണരേഖയിലേക്ക് പോകണോ എന്ന അമന്‍ ഖാന്റെ ചോദ്യത്തോട് 'അങ്ങോട്ട് മാര്‍ച്ച് ചെയ്യാം' എന്ന് ജനം മറുപടി നല്‍കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ജനങ്ങളുടെ ആവശ്യങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നേരിടാനാണ് അധികൃതര്‍ ഭാവിക്കുന്നതെങ്കില്‍ 'തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്ന്' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൂഞ്ച്, ദോഡാ സെക്ടറുകളിലെ നിയന്ത്രണരേഖ തുറക്കണമെന്നും ഇസ്ലാമാബാദിന്റെ കടുത്ത നടപടികള്‍ ജനജീവിതം ദുസ്സഹമാക്കുകയാണെന്നും അമന്‍ ഖാന്‍ പറഞ്ഞു.

കഴിഞ്ഞ മാസം മുതല്‍ പാകിസ്ഥാന്‍ ഭരണകൂടത്തിനെതിരെ കശ്മീരില്‍ വന്‍തോതിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈദ്ഗാ മൈതാനത്ത് നടന്ന റാലിയില്‍ 'പിഒകെ പാകിസ്ഥാന്റെ ഭാഗമല്ല', 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജനങ്ങള്‍ ഉയര്‍ത്തിയത്. പ്രാദേശിക വികസനം ആവശ്യപ്പെട്ട് തുടങ്ങിയ സമരം ഇപ്പോള്‍ പാകിസ്ഥാന്റെ രാഷ്ട്രീയ നിയന്ത്രണത്തില്‍ നിന്നുള്ള പൂര്‍ണ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

'Need India's Help': PoK Leader's Cry For Aid Amid Pakistan's Brutalities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

തകര്‍ത്ത കാര്‍ നന്നാക്കുമെന്ന വാഗ്ദാനം സിപിഎം പാലിച്ചില്ല; സിഐടിയുക്കാരനായ ഡ്രൈവര്‍ക്ക് സാമ്പത്തിക സഹായവുമായി ഇഡി

'എതിര്‍പ്പില്ല, എല്ലാവരും ജാഗ്രത പാലിക്കണം', കേന്ദ്രം കോടതിയില്‍; കോക്രോച്ച് പാര്‍ട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് മാറ്റാന്‍ ഉത്തരവ്

വയനാട്ടിലും കോഴിക്കോട്ടും റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഓറഞ്ച്, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രത

പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍